പൊതുസ്ഥലങ്ങളിൽ നായ്ക്കളെ നടത്തുന്നതിന് ഇറാനിൽ വിലക്ക്. പൊതുജനാരോഗ്യം,സാമൂഹിക ക്രമം, സുരക്ഷ എന്നിവ മുൻനിർത്തിയാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. കെർമൻഷാ, ഇലാം, ഹമദാൻ, കെർമാൻ, ബോറൂജെർഡ്, ലവാസനത്ത് തുടങ്ങി ഇരുപതിലധികം നഗരങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
പൊതുയിടങ്ങളിൽ നായ്ക്കളെ നടത്തിക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം കൂടുതൽ നഗരങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുകയാണ് ഇറാൻ.
20ലധികം നഗരങ്ങളിലാണ് നിരോധനം ഏർപ്പെടുത്തിയത്. പൊതുജനാരോഗ്യം, സാമൂഹിക ക്രമം, സുരക്ഷ തുടങ്ങിയവ കണക്കിലെടുത്താണ് തീരുമാനമെന്നാണ് റിപ്പോർട്ട്. ജൂൺ ആറ് മുതൽ നിരോധനം പ്രാബല്യത്തിൽ വന്നു. നിരോധനം ലംഘിക്കുന്ന നായ ഉടമകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുള്ളതായി റിപ്പോർട്ടുകളുണ്ട്.
സാമൂഹിക ക്രമം നടപ്പിലാക്കുന്നതിനും രാജ്യത്തിന്റെ ഔദ്യോഗിക മതമായ ഷിയ ഇസ്ലാം ഉയർത്തിപ്പിക്കുന്നതിനുമാണ് നിരോധനം ഏർപ്പെടുത്തിയതെന്നും ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നായ്ക്കളെ പരിപാലിക്കുന്നതും അവയുടെ ഉമിനീരുമായി സമ്പർക്കമുണ്ടാവുന്നതും അശുദ്ധിയാണെന്നാണ് പല മതപണ്ഡിതന്മാരും കരുതുന്നത്. പാശ്ചാത്യ സംസ്‌കാരത്തിനെതിരായുള്ള നിരോധനമാണിതെന്നും ആരോപണങ്ങളുണ്ട്.
Discussion about this post