പാകിസ്താനിലെ ദാരിദ്ര്യനിരക്ക് കുത്തനെ ഉയരുന്നു. ജനസംഖ്യയുടെ 45 ശതമാനം പേരും ദരിദ്രരാണെന്ന് ലോകബാങ്കിന്റെ കണക്കുകളിൽ നിന്ന് വ്യക്തമാകുന്നു. ഇത് വെറും സാമ്പത്തിക കണക്ക് മാത്രമല്ല, ഒരു രാഷ്ട്രത്തിന്റെ ജനജീവിതത്തിലെ യാഥാർത്ഥ്യത്തിന്റെ ദൃശ്യമാണിത്. 202425 ൽ പാകിസ്താനിലെ 19 ലക്ഷം ആളുകൾ കൂടി ദാരിദ്ര്യത്തിലേക്ക് വീണു. ജനസംഖ്യയുടെ ഏകദേശം 45 ശതമാനം ദാരിദ്ര്യത്തിലാണ്. 16.5 ശതമാനം പേർ കടുത്ത ദാരിദ്ര്യത്തിൽ ജീവിക്കുന്നവരാണ്. 2025ൽ കാലാവസ്ഥാ വ്യതിയാനം മൂലം മഴയിൽ 40 ശതമാനം കുറവുണ്ടായതും, കീടങ്ങളുടെ ആക്രമണവുംകാരണം രാജ്യത്തെ കാർഷിക മേഖല ഗണ്യമായ വെല്ലുവിളികൾ നേരിടുകയാണ്.
ദാരിദ്ര്യത്തിന്റെ ഉയർന്ന നിരക്ക്
പാകിസ്താനിലെ ഗ്രാമപ്രദേശങ്ങളിലും നഗരത്തിന്റെ ചെറുഭാഗത്തും വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം, ശുദ്ധജലം പോലുള്ള അടിസ്ഥാന സൗകര്യങ്ങളെല്ലാം അപര്യാപ്തമാണ്. തൊഴിലില്ലായ്മ, വിലക്കയറ്റം, ആഭ്യന്തരതർക്കങ്ങൾ തുടങ്ങിയവ നാടിന്റെ സാമ്പത്തിക ശക്തിയെ തകർത്തുകൊണ്ടിരിക്കുന്നു. ഭക്ഷ്യവസ്തുക്കളുടെ വില ഉയരുന്നത് വലിയ വിഭാഗം ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നു.
ഭീകരവാദം ദാരിദ്ര്യത്തിൽ ഇന്ധനം ചേർക്കുന്ന ശാപം
പാകിസ്താനിൽ ഭീകര സംഘടനകളുടെ സ്വാധീനവും പ്രവർത്തനവും രാജ്യത്തെ സമാധാനവും വികസനവും നിലച്ച നിലയിലാക്കി. വിദേശ നിക്ഷേപങ്ങൾ പാകിസ്താനിൽ നന്നായി വരാത്തത് ഈ ഭീഷണിയുടെ പ്രധാനപ്പെട്ട ഒരു കാരണമാണ്
Discussion about this post