എറണാകുളം : കേരള തീരത്ത് വെച്ച് തീപിടിച്ച സിങ്കപ്പൂര്‍ കപ്പലായ വാന്‍ ഹായ് 503 ലെ തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. അപകടം നടന്ന് 20 മണിക്കൂർ പിന്നിട്ടിട്ടും കപ്പലിലെ തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞില്ല. കത്തി പിടിക്കുന്ന കൂടുതൽ വസ്തുവകകൾ കാർഗോ കപ്പലിൽ അടങ്ങിയിരിക്കുന്നതാണ് തീ നിയന്ത്രിക്കാൻ കഴിയാത്തതിന്റെ പ്രധാന കാരണം. 2000 ടണ്‍ എണ്ണയും 240 ടണ്‍ ഡീസലും കപ്പലിൽ ഉണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇന്ത്യന്‍ നാവിക സേനയും കോസ്റ്റ് ഗാര്‍ഡും ചേർന്ന് രക്ഷപ്രവര്‍ത്തനം തുടരുകയാണ്. കപ്പൽ ചെരിഞ്ഞു തുടങ്ങിയതായും റിപ്പോർട്ടുകൾ ഉണ്ട്. 4 കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍ ആണ് കഴിഞ്ഞ 20 മണിക്കൂറോളം ആയി തീ അണയ്ക്കുന്നതിനുള്ള ദൗത്യം തുടരുന്നത്. കപ്പലില്‍ നിന്ന് ഇതുവരെ എണ്ണ ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കപ്പലില്‍ നിന്ന് എണ്ണ പടരുന്നത് തടയാന്‍ ഡച്ച് കമ്പനി സംഭവ സ്ഥലത്ത് എത്തുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കാണാതായ നാല് നാവികര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമായി തുടരുന്നുണ്ടെന്ന് ഡിഫെന്‍സ് പിആര്‍ഒ കമാൻഡർ അതുല്‍ പിള്ള അറിയിച്ചു.
കപ്പലില്‍ നിന്ന് രക്ഷപ്പെടുത്തിയ നാവികരില്‍ ആറു പേർ ആശുപത്രിയില്‍ ചികിത്സയിൽ തുടരുകയാണ്. ഇവരിൽ നാല് പേരുടെ നില തൃപ്തികരമാണ്. ചൈനീസ് പൗരനായ ഒരു നാവികന് 40% വും ഇന്തോനേഷ്യന്‍ പൗരന് 30 ശതമാനം പൊള്ളലേറ്റിട്ടുണ്ട്.









Discussion about this post