പാകിസ്താന്റെ ഭൂതകാലം ഭീകരതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് തുറന്ന് സമ്മതിച്ച് പാകിസ്താൻ പീപ്പിൾസ് പാർട്ടി (പിപിപി) വൈസ് പ്രസിഡന്റ് ഷെറി റഹ്‌മാൻ .അൽ-ഖ്വയ്ദയുമായി ബന്ധമുള്ള ബ്രിഗേഡ് 313 നെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്നതിനിടെ, പാകിസ്താന്റെ ഭൂതകാലം ഭീകരതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സമ്മതിച്ചത്.
തീവ്രവാദ സംഘടനകൾക്ക്, പ്രത്യേകിച്ച് ബ്രിഗേഡ് 313 ന് അഭയം നൽകുന്നതിലെ പാകിസ്താന്റെ രേഖയെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് പിപിപി സെനറ്റർ ഒഴിഞ്ഞുമാറി, ഒരു രാജ്യമെന്ന നിലയിൽ പാകിസ്താൻ ‘മാറി’ എന്ന് പറഞ്ഞു. നിങ്ങൾ ഭൂതകാലത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നു, കാരണം അത് അങ്ങനെയായിരുന്നു. നമ്മൾ തീവ്രവാദത്തിനെതിരെ പോരാടുകയാണ്. പാകിസ്താൻ ഇപ്പോൾ മാറിയ രാജ്യമാണെന്ന് അവർ പറഞ്ഞു.
ഇന്റലിജൻസ് വിശകലന വിദഗ്ധർ ബ്രിഗേഡ് 313 നെ പാകിസ്താനിലെ അൽ-ഖ്വയ്ദ എന്നാണ് വിളിക്കുന്നത്. പാകിസ്താനിൽ പ്രവർത്തിക്കുന്ന മറ്റ് നിരവധി തീവ്രവാദ ഗ്രൂപ്പുകളുടെ ഒരു മറയായി ഈ ഗ്രൂപ്പ് പ്രവർത്തിക്കുന്നു.
ടെററിസം റിസർച്ച് ആൻഡ് അനാലിസിസ് കൺസോർഷ്യം പ്രകാരം , ബ്രിഗേഡ് 313 പാകിസ്ഥാൻ ആസ്ഥാനമായുള്ള ഒരു ഭീകര സംഘടനയാണ്, അൽ-ഖ്വയ്ദയുമായി ബന്ധമുണ്ട്. താലിബാൻ, ലഷ്‌കർ-ഇ-ഝാങ്വി, ഹർക്കത്ത്-ഉൽ-ജിഹാദ്-അൽ-ഇസ്ലാമി തുടങ്ങിയ ഗ്രൂപ്പുകളിൽ നിന്നുള്ള അംഗങ്ങളാണ് ഈ ഗ്രൂപ്പിലുള്ളതെന്ന് TRAC കൂട്ടിച്ചേർക്കുന്നു. മറ്റ് ചില റിപ്പോർട്ടുകൾ പ്രകാരം ബ്രിഗേഡ് 313 പാകിസ്ഥാനിലെ അൽ-ഖ്വയ്ദയുടെ സൈനിക സംഘടനയാണ്.
Discussion about this post