സമീപ വർഷങ്ങളിൽ ഐക്യരാഷ്ട്രസഭയുടെ പല തീരുമാനങ്ങളും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്.ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ പാകിസ്താനെ തീവ്രവാദ വിരുദ്ധ പാനലിന്റെ വൈസ് ചെയർമാനാക്കിയതിനെ അദ്ദേഹം വിമർശിച്ചു.
യുഎസിലെ 9/11 ആക്രമണത്തിന് ശേഷമാണ് ഈ പാനൽ രൂപീകരിച്ചത്. ആ ആക്രമണത്തിന്റെ സൂത്രധാരന് പാകിസ്ഥാൻ അഭയം നൽകിയിരുന്നു എന്നത് ആരിൽ നിന്നും മറച്ചുവെച്ചിട്ടില്ല. ഇത് ഒരു പൂച്ചയെ പാലിന് കാവൽ നിൽക്കാൻ പ്രേരിപ്പിക്കുന്നത് പോലെയാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽ വന്നതിനുശേഷം, ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാർ ‘മനോഭാവത്തിലും പ്രവർത്തന രീതിയിലും മാറ്റം വരുത്തി’. ഇതിന്റെ ഏറ്റവും പുതിയതും മികച്ചതുമായ ഉദാഹരണമാണ് ഓപ്പറേഷൻ സിന്ദൂർ എന്ന് അദ്ദേഹം പറഞ്ഞു
പാകിസ്താനെ ‘ഭീകരതയുടെ പിതാവ്’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, അവരുടെ മണ്ണിൽ തീവ്രവാദികൾക്ക് അഭയം നൽകുകയും അവർക്ക് പരിശീലനം നൽകുകയും നിരവധി തരത്തിലുള്ള സഹായങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞു. തീവ്രവാദ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതാക്കാൻ, ‘ഇന്ന് ലോകത്ത് തീവ്രവാദത്തിന് ധനസഹായം നൽകുകയും അഭയം നൽകുകയും ചെയ്യുന്ന രാജ്യങ്ങളെ തുറന്നുകാട്ടേണ്ടതും പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post