ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും റോബർട്ട് വദ്രയ്ക്കും എതിരെ പ്രസ്താവനകൾ നടത്തിയ കോൺഗ്രസ് നേതാവിനെ പുറത്താക്കി. മദ്ധ്യപ്രദേശ് മുൻ എംപി ലക്ഷമൺ സിങ്ങിനെയാണ് പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ പുറത്താക്കിയത്. മുതിർന്ന കോൺഗ്രസ്‌നേതാവും മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ദിഗ് വിജയ് സിങ്ങിന്റെ സഹോദരനാണ് ലക്ഷ്മൺ സിങ്.
കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ലക്ഷ്മൺ സിങ്ങിനെ ആറ് വർഷത്തേക്ക് പുറത്താക്കിയതായി കോൺഗ്രസ് അച്ചടക്ക സമിതി സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു
പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട പ്രതികരണത്തിൽ രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വദ്രയും പക്വതയില്ലാത്തവരാണെന്ന് ലക്ഷ്മൺ സിങ് പ്രസ്താവന നടത്തിയിരുന്നു.പക്വതയില്ലാത്ത പ്രസ്താവനകൾ പാർട്ടിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നെന്ന് പറഞ്ഞ അദ്ദേഹം ബുദ്ധിപൂർവ്വം പ്രതികരണങ്ങൾ നടത്തണമെന്ന് രാഹുലിനെ ഉപദേശിക്കുകയും ചെയ്തിരുന്നു. യുഎസ് സന്ദർശനത്തിൽ രാഹുൽ നടത്തിയ വിമർശനങ്ങളേയും ലക്ഷ്മൺ സിങ് ചോദ്യം ചെയ്തിരുന്നു. വിദേശത്ത് പോകുമ്പോൾ ഒരിക്കലും രാജ്യത്തെ വിമർശിക്കരുതെന്നും അദ്ദേഹം ഉപദേശിച്ചു
Discussion about this post