യുപിഐ ഇടപാടുകൾക്ക് പിഴ ചുമത്തുമെന്ന വാർത്തകളുടെ ശകലങ്ങലും പോസ്റ്ററുകളും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. യുപിഐ ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് ചുമത്തുമെന്നാണ് വാർത്ത. ഈ പ്രചരണത്തിന്റെ സത്യാവസ്ഥ വ്യക്തമാക്കുകയാണ് കേന്ദ്രസർക്കാർ.
സർക്കാർ പിഴ ചുമത്താൻ തീരുമാനിക്കുന്നുവെന്ന പ്രചരണങ്ങൾ തെറ്റാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ഇത്തരം അടിസ്ഥാനരഹിതവും തെറ്റായതുമായ വാർത്തകൾ പൗരന്മാർക്കിടയിൽ സംശയവും ഭയവും സൃഷ്ടിക്കുമെന്ന് മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. 3,000 രൂപക്ക് മുകളിലുള്ള ഇടപാടുകൾക്ക് എംഡിആർ പുനഃസ്ഥാപിക്കാൻ ഒരുങ്ങുന്നതായായിരുന്നു റിപ്പോർട്ടുകളുണ്ടായത്. ക്രഡിറ്റ്/ഡെബിറ്റ് കാർഡ്-യുപിഐ വഴി പണം സ്വീകരിക്കുന്നതിന് വ്യാപാരികൾ ബാങ്കുകൾക്കും യുപിഐ സേവനദാതാക്കൾക്കും നെറ്റ്വർക്ക് ദാതാക്കൾക്കും നൽകേണ്ട തുകയാണ് എംഡിആർ.
2020 മുതൽ രാജ്യത്ത് യുപിഐ ഇടപാടുകൾക്ക് എംഡിആർ ഈടാക്കുന്നില്ല. എന്നാൽ യുപിഐ ഇടപാടുകൾ കുത്തനെ ഉയർന്നതിന് പിന്നാലെ, യുപിഐ സംവിധാനം സജ്ജമാക്കുന്നതിനായി വൻ തുക ചെലവഴിക്കേണ്ടി വരുന്നതായി സേവനദാതാക്കൾ സർക്കാറിനെ അറിയിച്ചിരുന്നു. എന്നാൽ, സ്വീകരിക്കുന്ന തുകയുടെ അടിസ്ഥാനത്തിൽ ഫീസ് ഈടാക്കിയാൽ മതിയെന്നാണ് സർക്കാർ നിലപാട്
Discussion about this post