അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനം അപകടത്തിൽപ്പെട്ട് നൂറിലേറെ പേർ മരണപ്പെട്ടിരിക്കുകയാണ്. വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ നിന്ന് തന്നെ പൈലറ്റ് അപായ സൂചന നൽകിയതായി അധികൃതർ വ്യക്തമാക്കുന്നു.
വിമാനം ടേക്ക് ഓഫ് ചെയ്ത ഉടൻ പൈലറ്റ് ‘മെയ് ഡേ’ അപായ സിഗ്‌നൽ എയർ ട്രാഫിക് കൺട്രോളിന് കൈമാറിയതായാണ് വിവരം. പിന്നീട് വിമാനവുമായി ആശയവിനിമയം നഷ്ടപ്പെട്ടതായും എടിസി അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിൽ പൈലറ്റുമാർ നൽകുന്ന സന്ദേശമാണ് മെയ് ഡേ’. വിമാനത്തിലേക്ക് എയർ ട്രാഫിക് കൺട്രോളിൽ നിന്ന് മറുപടി ലഭിച്ചില്ല. ഇത് ലഭിക്കും മുൻപ് തന്നെ വിമാനം തകർന്നുവെന്നാണ് അനുമാനിക്കുന്നത്.
ലണ്ടനിലേക്കുള്ള എയർ ഇന്ത്യയുടെ ബോയിങ് 787 ഡ്രീം ലൈനർ വിമാനത്തിൽ 230 യാത്രക്കാരും 12 ജീവനക്കാരും ഉണ്ടായിരുന്നതായാണ് വിവരം. ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കകമായിരുന്നു അപകടം. ഉച്ചയ്ക്ക് 1.17നാണ് വിമാനം അഹമ്മദാബാദിൽനിന്ന് ടേക് ഓഫ് ചെയ്തത്. 242 യാത്രക്കാരിൽ 61 പേർ വിദേശികൾ. അഹമ്മദാബാദിൽനിന്ന് ലണ്ടിലേക്കു പോകേണ്ടിയിരുന്ന വിമാനത്തിലെ 53 പേരും ബ്രിട്ടീഷ് പൗരൻമാരാണ്. ഇവർക്കു പുറമേ ഒരു കാനഡ പൗരനും ഏഴ് പോർച്ചുഗൽ സ്വദേശികളും വിമാനത്തിൽ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. ശേഷിക്കുന്ന 169 പേരാണ് ഇന്ത്യക്കാർ. ഇവർക്കൊപ്പം 12 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു.
Discussion about this post