കേരളസമുദ്രാതിർത്തിയിൽ അപകടത്തിൽപ്പെട്ട ചരക്കുകപ്പൽ വാൻഹായ് 503 ലെ കണ്ടെയ്‌നറുകളിലൊന്നിൽ വീണ്ടും തീപിടുത്തം. ഇന്ന് രാവിലെയോടെയാണ് ഡെക്കിൽ സൂക്ഷിച്ചിരുന്ന കണ്ടെയ്‌നറിൽ തീപിടുത്തം ഉണ്ടായത്. നിലവിൽ തീ നിയന്ത്രണവിധേയമാണ്.
ഇന്ത്യൻ എയർഫോഴ്‌സും ഹെലികോപ്റ്ററുകളിൽ നിന്ന് തീ അണയ്ക്കാനുള്ള പ്രവർത്തിയിൽ പങ്കാളികളായി. അപകടമുണ്ടായ ശേഷം നിയന്ത്രണം നഷ്ടപ്പെട്ട് 44 നോട്ടിക്കൽ മൈൽ സഞ്ചരിച്ച കപ്പൽ നിലവിൽ ദൗത്യസംഘത്തിന്റെ പൂർണ്ണ നിയന്ത്രണത്തിലാണ്
രക്ഷാപ്രവർത്തനം നാലാം ദിനം നിർണ്ണായക ഘട്ടത്തിലേക്കെത്തുകയാണ്. ബേപ്പൂരിൽ നിന്ന് 88 നോട്ടിക്കൽ മൈൽ മാറിയാണ് തീപിടുത്തമുണ്ടായി.
അതേസമയം കപ്പൽ തീപിടിച്ച് രാസമാലിന്യം കടലിൽ കലർന്ന് മത്സ്യത്തൊഴിലാളികളും മത്സ്യം കഴിക്കുന്നവരും ബുദ്ധിമുട്ടിലായ സാഹചര്യത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് സർക്കാരിന് നോട്ടീസയച്ചു. തുറമുഖ സെക്രട്ടറി, ഫിഷറീസ് ഡയറക്ടർ, തീരദേശസേന ഐ ജി എന്നിവർ കപ്പൽ കത്താനുണ്ടായ സാഹചര്യവും അതുണ്ടാക്കിയ പരിസ്ഥിതി മലിനീകരണത്തെയും കുറിച്ച് അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകി.











Discussion about this post