ന്യൂഡൽഹി;ഗുജറാത്തിലെ അഹമ്മദാബാദിലുണ്ടായ വിമാനപകടത്തിൽപെട്ടവരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ടാറ്റാ ഗ്രൂപ്പ്.ഒരു കോടി രൂപയുടെ നഷ്ടപരിഹാരമാണ് അപകടം നടന്ന് മണിക്കൂറുകൾക്കുള്ളിൽ ടാറ്റാ ഗ്രൂപ്പ് പ്രഖ്യാപിച്ചത്.
242 അംഗങ്ങളുമായി പറന്ന എയർ ഇന്ത്യ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഒരാൾ മാത്രമാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.
ദുരിതബാധിതരെയും അവരുടെ കുടുംബങ്ങളെയും പിന്തുണയ്ക്കുക എന്നതാണ് ഇപ്പോൾ എയർലൈനിന്റെ പ്രാഥമിക ശ്രദ്ധയെന്ന് എയർ ഇന്ത്യ ചെയർമാൻ എൻ ചന്ദ്രശേഖരൻ പറഞ്ഞു.അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് തന്റെ അഗാധമായ അനുശോചനം അറിയിക്കുന്നുവെന്ന് ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ, എക്‌സിലെ ഒരു പോസ്റ്റിൽ അറിയിച്ചു.
ദുരിതബാധിതരെയും അവരുടെ കുടുംബങ്ങളെയും പിന്തുണയ്ക്കുക എന്നതാണ് ഇപ്പോൾ എയർ ഇന്ത്യയുടെ പ്രാഥമിക ശ്രദ്ധയെന്നും അദ്ദേഹം വ്യക്തമാക്കി. അവർക്കെല്ലാം പിന്തുണയും പരിചരണവും നൽകാൻ ഞങ്ങളുടെ കഴിവിന്റെ പരമാവധി ചെയ്യുമെന്നും ചന്ദ്രശേഖരൻ കൂട്ടിച്ചേർത്തു. പരിശോധിച്ചുറപ്പിച്ച വിവരങ്ങൾ ലഭിച്ച ശേഷം മാത്രമെ കൂടുതൽ വിവരങ്ങൾ പറയാനാകൂവെന്നും എയർ ഇന്ത്യ ചെയർമാൻ പറഞ്ഞു.
യാത്രക്കാരുടെയും ജീവനക്കാരുടെയും കുടുംബങ്ങൾക്കായി എയർ ഇന്ത്യ രണ്ട് വിമാന സർവീസുകൾ കൂടി സംഘടിപ്പിച്ചിട്ടുണ്ട്.
ഒരു വിമാനം ഡൽഹിയിൽ നിന്ന് അഹമ്മദാബാദിലേക്കും മറ്റൊന്ന് മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്കും ആണ് സർവ്വീസ് നടത്തുക.
“ഡൽഹിയിലെയും മുംബൈയിലെയും യാത്രക്കാരുടെയും ജീവനക്കാരുടെയും അടുത്ത ബന്ധുക്കൾക്ക് ഈ വിമാനങ്ങളിൽ യാത്ര ചെയ്യാൻ താൽപ്പര്യമുണ്ടെങ്കിൽ 1800 5691 444 എന്ന നമ്പറിൽ വിളിക്കാം. വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് +91 8062779200 എന്ന നമ്പറിൽ ഞങ്ങളുടെ ഹോട്ട്‌ലൈനിൽ വിളിക്കാം,”” എയർ ഇന്ത്യ X-ലെ പോസ്റ്റിൽ വ്യക്തമാക്കുന്നു.
Discussion about this post