അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം അപകടത്തിൽപ്പെട്ട ബോയിങ് 787 ഡ്രീംലൈനർ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. അപകടം നടന്ന് 9 മണിക്കൂറിന് ശേഷമാണ് ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയത്. ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയതോടെ അപകടത്തിന്റെ കാരണം കണ്ടെത്താനാകുമെന്നാണ് കരുതുന്നത്. വിമാനത്തിന്റെ പിൻഭാഗം കത്താതിരുന്നതിനാലാണ് വേ?ഗത്തിൽ ബ്ലാക്ക് ബോക്‌സ് കണ്ടെത്താനായത്. അന്വേഷണ ഉദ്യോഗസ്ഥരാണ് കണ്ടെടുത്തത്.
വിമാനങ്ങളിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് റെക്കോർഡിങ് ഉപകരണമാണ് ബ്ലാക്ക് ബോക്സ്. വിമാനാപകടങ്ങളുടെ കാരണങ്ങൾ കണ്ടെത്തുന്നതിന് അന്വേഷണ സംഘങ്ങൾക്ക് നിർണായകമായ വിവരങ്ങൾ നൽകാൻ ഇവ സഹായിക്കും.
ബ്ലാക്ക് ബോക്സ് എന്നാണ് പേരെങ്കിലും ഇവയുടെ നിറം ഓറഞ്ചാണ്. അപകടസ്ഥലത്ത് എളുപ്പത്തിൽ കണ്ടെത്താൻ വേണ്ടി സ്റ്റീൽ അല്ലെങ്കിൽ ടൈറ്റാനിയം കൊണ്ട് നിർമ്മിച്ച, ശക്തമായ ലോഹ കവചമാണ് ഇവയ്ക്കുണ്ടാവുക. തീ, വെള്ളം എന്നിവയിൽ നിന്നും പ്രതിരോധിക്കാനാണിത്.
ബ്ലാക്ക് ബോക്സ് എന്നത് രണ്ട് പ്രധാന ഉപകരണങ്ങൾ ഉൾക്കൊള്ളുന്നതാണ്
ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ (FDR) വിമാനത്തിന്റെ സാങ്കേതിക വിവരങ്ങൾ, ഉയരം, വേഗത, ദിശ, എഞ്ചിൻ പ്രവർത്തനം, നിയന്ത്രണ ഉപകരണങ്ങളുടെ സ്ഥാനം തുടങ്ങിയ 80-ലധികം ഡാറ്റ പോയിന്റുകൾ റെക്കോർഡ് ചെയ്യുന്നതാണ് ഇത്.
കോക്പിറ്റ് വോയിസ് റെക്കോർഡർ (CVR)-പൈലറ്റുമാരുടെ സംഭാഷണങ്ങൾ, റേഡിയോ ആശയവിനിമയങ്ങൾ, മുന്നറിയിപ്പ് ശബ്ദങ്ങൾ, എൻജിൻ ശബ്ദങ്ങൾ തുടങ്ങിയ കോക്പിറ്റിലെ ശബ്ദങ്ങൾ റെക്കോഡ് ചെയ്യുന്ന ഉപകരമാണിത്.
ബ്ലാക്ക് ബോക്‌സുകളിൽ നിന്ന് വീണ്ടെടുക്കുന്ന ഡാറ്റ വിശകലനം ചെയ്യാൻ സാധാരണയായി 10-15 ദിവസമെടുക്കും. അപകടമുണ്ടായാൽ ആഘാതം കുറവാകുന്ന പിൻഭാഗത്തായിരിക്കും ബ്ലാക്ക് ബോക്‌സുകൾ സജ്ജീകരിച്ചിരിക്കുക.മനുഷ്യപിഴവ്, സാങ്കേതിക തകരാർ, കാലാവസ്ഥ തുടങ്ങി ഏത് കാരണവും ഡേറ്റ വിശകലനത്തിലൂടെ കണ്ടെത്താനാകും.
Discussion about this post