ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ തിരിച്ചടി നൽകുമെന്ന് മുന്നറിയിപ്പ് നൽകി ഇറാൻ. കയ്‌പ്പേറിയതും വേദനാജനകവുമായ തിരിച്ചടിക്കായി ഇസ്രായേൽ കാത്തിരിക്കണമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി മുന്നറിയിപ്പ് നൽകി.ഇസ്രായേൽ സ്വയം കയ്പേറിയ വിധി നിശ്ചയിച്ചു തീർച്ചയായും അത് ലഭിക്കുമെന്നും ആക്രമണം ഇസ്രായേലിൻെ നീച സ്വഭാവം വെളിപ്പെടുത്തുന്നതെന്നും ആയത്തുളള ഖമേനി കൂട്ടിച്ചേർത്തു.
ശത്രു ആക്രമണങ്ങളിൽ നിരവധി കമാൻഡർമാരും ശാസ്ത്രജ്ഞരും രക്തസാക്ഷികളായി. അവരുടെ പിൻഗാമികളും സഹപ്രവർത്തകരും ദൈവം അനുവദിച്ചാൽ ഉടൻ തന്നെ അവരുടെ കർത്തവ്യങ്ങൾ പുനരാരംഭിക്കും. ഈ കുറ്റകൃത്യത്തോടെ, സയണിസ്റ്റ് ഭരണകൂടം കയ്‌പേറിയതും വേദനാജനകവുമായ ഒരു വിധി സ്വയം ഒരുക്കി, തീർച്ചയായും അത് അവർക്ക് ലഭിക്കുമെന്ന് അലി ഖാംനഇ പ്രസ്താവനയിൽ പറഞ്ഞു.
ഇസ്രയേലിന്റെ ആക്രമണത്തിൽ ഇറാന് കനത്ത ആൾനാശം ഉണ്ടായതായാണ് റിപ്പോർട്ടുകൾ. സൈനിക മേധാവികളും ആണവ ശാസ്ത്രജ്ഞൻമാരും കൊല്ലപ്പെട്ടു. ഇറാൻ ഇസ്ലാമിക് റെവലൂഷൻ ഗാർഡ് കോർപ്‌സ് (ഐആർജിസി) മേധാവി മേജർ ജനറൽ ഹൊസൈൻ സലാമിയുടേതിന് പിന്നാലെ സൈനിക മേധാവി മുഹമ്മദ് ബഘേരിയുടെ മരണവും ഇറാൻ സ്ഥിരീകരിച്ചു. റെവലൂഷണറി ഗാർഡ്‌സിന്റെ ഖതം അൽ-അൻബിയ ആസ്ഥാനത്തിന്റെ തലവൻ മേജർ ജനറൽ ഗോലം അലി റാഷിദും കൊല്ലപ്പെട്ടിട്ടുണ്ട്.
Discussion about this post