ടെൽ അവീവ് : ഇസ്രായേൽ ഇറാനിൽ ആക്രമണം നടത്തുമെന്ന കാര്യം അമേരിക്കയ്ക്ക് നേരത്തെ തന്നെ അറിയാമായിരുന്നു എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാന് ആണവായുധങ്ങൾ ഉണ്ടാകാൻ പാടില്ല, അവർക്ക് സമ്പുഷ്ടീകരണ ശേഷി ഉണ്ടാകാൻ പാടില്ല എന്നായിരുന്നു അമേരിക്കൻ പ്രസിഡന്റ് പ്രതികരിച്ചത് എന്നും നെതന്യാഹു വ്യക്തമാക്കി.
ഇറാനെ ആക്രമിക്കാനുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിന് മുമ്പ് ഇസ്രായേൽ അമേരിക്കയെ അറിയിച്ചിരുന്നുവെന്ന് ബെഞ്ചമിൻ നെതന്യാഹു വെളിപ്പെടുത്തി. അമേരിക്കയുടെ നിലപാടിനെ കുറിച്ച് ഞങ്ങൾ ചിന്തിക്കുന്നില്ല. അത് അമേരിക്കക്കാർക്ക് വിട്ടുകൊടുക്കുന്നു. പക്ഷേ ഞങ്ങൾ വ്യോമാക്രമണം നടത്തുന്നതിനു മുമ്പ് അമേരിക്കയെ മുൻകൂട്ടി അറിയിച്ചിരുന്നു എന്നും ഇസ്രായേൽ പ്രധാനമന്ത്രി വ്യക്തമാക്കി.
അമേരിക്കയുമായി ആണവ കരാർ ഉണ്ടാക്കാനുള്ള അവസരം ഇറാന് നൽകിയിരുന്നു എങ്കിലും അവർ അത് നഷ്ടപ്പെടുത്തുകയായിരുന്നു എന്ന് നേരത്തെ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോൾ അമേരിക്കയുമായി ഒരു കരാറിലേർപ്പെടാൻ അവർക്ക് ഒരു അവസരം കൂടി ലഭിച്ചിരിക്കുകയാണ് എന്നും ട്രംപ് സൂചിപ്പിച്ചു.
Discussion about this post