ഇസ്രായേലിനെതിരെ പ്രത്യാക്രമണവുമായി ഇറാൻ. ഓപ്പറേഷൻ റൈസിങ് ലയൺ എന്ന പേരിൽ ഇസ്രയേൽ വ്യാഴാഴ്ച രാത്രി നടത്തിയ ആക്രമണത്തിന് മറുപടിയായി ഓപ്പറേഷൻ ട്രൂ പ്രോമിസ് 3 എന്ന പേരിലാണ് ഇറാൻ പ്രത്യാക്രമണം നടത്തുന്നത്. ടെൽ അവീവിലെ വിവിധയിടങ്ങളിൽ ഇറാൻ മിസൈൽ ആക്രമണം നടത്തി. ഇസ്രയേലി പ്രതിരോധ ആസ്ഥാനം ഉൾപ്പെടെ ഇറാൻ ആക്രമിച്ചതായാണ് അവകാശവാദം.
നിരവധി തന്ത്രപ്രധാന സൈനിക താവളങ്ങൾ ഉൾപ്പടെ 150 ഓളം കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് ഇറാൻ അവകാശപ്പെട്ടു. ടെൽ അവീവിൽ ഇറാൻ മിസൈൽ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ആക്രമണം പ്രതീക്ഷിച്ചിരുന്ന ഇസ്രയേൽ ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ ആവശ്യപ്പെട്ടിരുന്നു.
Discussion about this post