ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന 7 പേരും മരിച്ചതായി സ്ഥിരീകരിച്ചു. ഞായറാഴ്ച പുലർച്ചെ അഞ്ചുമണിക്ക് ആയിരുന്നു അപകടം നടന്നത്. ഉത്തരാഖണ്ഡിലെ ഗൗരികുണ്ഡ് വനപ്രദേശത്ത് വച്ചാണ് ഹെലികോപ്റ്റർ തകർന്നു വീണത്.
മരിച്ച ഏഴ് പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി ഉത്തരാഖണ്ഡ് പോലീസ് വ്യക്തമാക്കി. ആര്യൻ ഏവിയേഷന്റെ ഉടമസ്ഥതയിലുള്ളതാണ് ഹെലികോപ്റ്റർ. കേദാർനാഥ് ക്ഷേത്രത്തിൽ നിന്നും ഗുപ്തകാശിയിലേക്ക് പോകുകയായിരുന്നു ഹെലികോപ്റ്റർ.സംഭവത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ദുഃഖം രേഖപ്പെടുത്തി.
10 വയസ്സുള്ള ഒരു പെൺകുട്ടി ഉൾപ്പെടെയാണ് ഉത്തരാഖണ്ഡ് അപകടത്തിൽ മരിച്ചത്. ഹെലികോപ്റ്ററിന്റെ പൈലറ്റ് രാജ് വീർ, യാത്രക്കാരായ വിക്രം റാവത്ത്, വിനോദ്, ത്രിഷ്ടി സിംഗ്, രാജ്കുമാരി, ശ്രദ്ധ, റാഷി എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഹെലികോപ്റ്റർ അപകടത്തെത്തുടർന്ന്, ചാർ ധാം മേഖലയിലെ ഹെലികോപ്റ്റർ സർവീസുകൾ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിർത്തിവക്കാൻ ഉത്തരാഖണ്ഡ് സിവിൽ ഏവിയേഷൻ ഡെവലപ്‌മെന്റ് അതോറിറ്റിയും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും ചേർന്ന് ഉത്തരവിട്ടു.









Discussion about this post