കോവിഡ് കേസുകൾ കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കേരളത്തിൽ അഞ്ച് കോവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്താകെ പത്ത് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതിൽ ഡൽഹിയിൽ നിന്ന് മൂന്ന് പേരും മഹാരാഷ്ട്രയിൽ നിന്നുള്ള രണ്ട് പേരും ഉൾപ്പെടുന്നു. രാജ്യത്താകെ 7383 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ ഉള്ളത്.
കഴിഞ്ഞ ദിവസത്തേക്കാൾ കുറവാണ് കൊവിഡ് കണക്കിൽ കാണിക്കുന്നതെന്നതും ആശ്വാസമായിരിക്കുകയാണ്. കേസുകളുടെ വർദ്ധനവ് കണക്കിലെടുത്ത്, കിടക്കകൾ, ഓക്സിജൻ സിലിണ്ടറുകൾ, പരിശോധനാ കിറ്റുകൾ, വാക്സിനുകൾ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്താൻ നിരവധി സംസ്ഥാനങ്ങൾ ആശുപത്രികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രായമായവരും അനുബന്ധ രോഗങ്ങളുള്ളവരും തിരക്കേറിയ പ്രദേശങ്ങളിലേക്ക് പോകുമ്പോൾ മാസ്‌ക് ധരിക്കാനും നിർദ്ദേശമുണ്ട്.
Discussion about this post