രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി സൈപ്രസിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉജ്ജ്വല സ്വീകരണം. സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡ്സിൽനേരിട്ടെത്തിയാണ് പ്രധാനമന്ത്രി മോദിയെ സ്വീകരിച്ചത്. തിങ്കളാഴ്ച പ്രസിഡൻഷ്യൽ പാലസിൽനടക്കുന്ന ചടങ്ങിൽ നരേന്ദ്ര മോദിക്ക് ആചാരപരമായ സ്വീകരണമാണ് സൈപ്രസ്ഒരുക്കിയിരിക്കുന്നത്.
ഇന്ത്യയെ സംബന്ധിച്ച് സൈപ്രസ് ഒരു വിശ്വസ്‌ത പങ്കാളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിപറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്‌തമോദി ഇത് ഇരുരാജ്യങ്ങളുടെയും വളര്‍ച്ചയ്ക്ക് ഏറെ സഹായകമാകുമെന്നും ചൂണ്ടിക്കാട്ടി.
തിങ്കളാഴ്ച ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തും. വ്യാപാരം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, സാംസ്കാരിക വിനിമയം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണംമെച്ചപ്പെടുത്തുന്നതിനുള്ള ചർച്ചകളും സന്ദർശനത്തിന്റെ ഭാഗമായി നടക്കും. കഴിഞ്ഞ 23 വർഷത്തിനിടെ സൈപ്രസിൽ സന്ദർശനം നടത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പ്രധാനമന്ത്രി സന്ദര്‍ശിക്കുന്ന ആദ്യത്തെ വിദേശ രാജ്യംകൂടിയാണ് സൈപ്രസ്.
മോദിക്കൊപ്പം നൂറോളം ഉദ്യോഗസ്ഥരുടെ ഉന്നതതല സംഘവും സൈപ്രസിലെത്തിയിട്ടുണ്ട്. കാനഡയിൽ നടക്കുന്ന ജി–7 ഉച്ചകോടി, ക്രൊയേഷ്യൻ സന്ദർശനം എന്നിവയാണ് മോദിയുടെഇത്തവണത്തെ വിദേശപര്യടനത്തിൽ ഉള്ളത്. ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രിക്രൊയേഷ്യ സന്ദർശിക്കാൻ പോകുന്നത്.
Discussion about this post