അബുദാബി : 2025-ലെ വനിത ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടത്താൻ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ തീരുമാനിച്ചു. പാകിസ്താൻ പങ്കെടുക്കുന്ന മത്സരങ്ങൾ ഉൾപ്പെടെ 11 മത്സരങ്ങളാണ് ശ്രീലങ്കയിൽ നടത്തുക. ആദ്യ ഇന്ത്യ-പാകിസ്താൻ മത്സരത്തിന് കൊളംബോ വേദിയാകും.
സെപ്റ്റംബർ 30 ന് ആയിരിക്കും 2025ലെ വനിതാ ലോകകപ്പ് മത്സരങ്ങൾക്ക് തുടക്കമാവുക. ഉദ്ഘാടന മത്സരം ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കും. ഉദ്ഘാടന മത്സരത്തിന് ആതിഥേയരായ ഇന്ത്യ ശ്രീലങ്കയെ നേരിടും. അടുത്ത ദിവസം ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ ന്യൂസിലൻഡിനെ നേരിടും.
ബെംഗളൂരു, ഇൻഡോർ, വിശാഖപട്ടണം, ഗുവാഹത്തി, കൊളംബോ എന്നീ അഞ്ച് വേദികളിലായി ലീഗ് ഘട്ട മത്സരങ്ങൾ നടക്കും. ഗ്രൂപ്പ് ഘട്ടത്തിലെ 11 മത്സരങ്ങൾക്ക് കൊളംബോ ആതിഥേയത്വം വഹിക്കും. ഒക്ടോബർ 5 ന് കൊളംബോയിൽ വെച്ചായിരിക്കും ആദ്യ ഇന്ത്യ-പാകിസ്താൻ മത്സരം നടക്കുക.
Discussion about this post