ആലപ്പുഴ : ആലപ്പുഴ തീരത്ത് അജ്ഞാത മൃതദേഹം കരക്കിടഞ്ഞു. തിരിച്ചറിയാൻ കഴിയാത്ത രീതിയിലാണ് മൃതദേഹം ഉള്ളത്. ആലപ്പുഴ അര്‍ത്തുങ്കല്‍ ഹാർബറിന് സമീപമാണ് മൃതദേഹം വന്നടിഞ്ഞത്. പുരുഷന്റേതാണ് മൃതദേഹം. യമൻ പൗരൻ ആണെന്ന് സംശയം ഉയരുന്നു. വാന്‍ ഹായ് കപ്പലില്‍ നിന്ന് കാണാതായ വ്യക്തി ആയിരിക്കാനും സാധ്യതയുള്ളതായി പോലീസ് സൂചിപ്പിക്കുന്നു.
കഴിഞ്ഞ ദിവസം ഞാറക്കൽ നിന്ന് കടലിൽ കാണാതായ യമൻ വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം ആയിരിക്കാനാണ് മറ്റൊരു സാധ്യത ഉള്ളത്. പരിശോധനയ്ക്കായി മൃതദേഹം പോലീസ് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹത്തിന് കാണപ്പെടുന്ന പഴക്കം അനുസരിച്ച് വാന്‍ ഹായ് കപ്പലില്‍ നിന്ന് കാണാതായ ആളുടെത് ആയിരിക്കാനാണ് സാധ്യത എന്നാണ് കണക്കാക്കപ്പെടുന്നത്.
അതേസമയം തീപിടിച്ച വാൻ ഹായ് കപ്പലിൽ നിന്ന് ആലപ്പുഴ തീരത്ത് അടിഞ്ഞ കണ്ടെയ്നര്‍ കൊല്ലം പോർട്ടിലേക്ക് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു. വാൻ ഹായ് കപ്പലിലെ കണ്ടെയ്നർ നീക്കുന്ന ചുമതലയുള്ള സാൽവേജ് കമ്പനിയാണ് നടപടികൾ സ്വീകരിച്ചിരിക്കുന്നത്. കണ്ടെയ്നർ കണ്ടെത്തിയ സ്ഥലത്തെ കടൽവെള്ളം മലിനീകരണ നിയന്ത്രണ വകുപ്പ് വിദഗ്ധ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
Discussion about this post