സർക്കാർ എയ്ഡഡ് സ്കൂളുകളിൽ പിന്നാക്ക വിദ്യാർത്ഥികൾക്കായി ആരംഭിച്ച കെടാവിളക്ക് സ്കോളർഷിപ്പ് പദ്ധതി മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് കൂടി നൽകണമെന്ന് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി.
വിദ്യാഭ്യാസ ആനുകൂല്യങ്ങൾ നൽകുന്ന കാര്യത്തിൽ ജാതി വിവേചനം കാണിക്കുന്ന ഇടതുപക്ഷ സർക്കാരിനെ ജനങ്ങൾ തിരിച്ചറിയണമെന്നു ഡി എസ് ജെ പി പ്രസിഡൻറ് കെഎസ്ആർ മേനോൻ പറഞ്ഞു.
“പഠിത്തത്തിൽ മിടുക്കരായ പാവപ്പെട്ട മുന്നോക്ക വിദ്യാർത്ഥികൾക്ക് മാത്രം സാമ്പത്തിക സഹായം നിഷേധിക്കുമ്പോൾ ജാതി വ്യവസ്ഥയെ രാഷ്ട്രീയ താൽപര്യങ്ങൾക്കായി തിരിച്ചുകൊണ്ടുവരികയാണ് ഇടതുപക്ഷ സർക്കാർ ചെയ്യുന്നത്.”
സംസ്ഥാനത്തെ സർക്കാർ/സർക്കാർ എയ്ഡഡ് സ്കൂളുകളിൽ ഒന്നു മുതൽ എട്ടാം ക്ലാസ് വരെ പഠിക്കുന്ന ഒബിസി വിദ്യാർത്ഥികൾക്ക് പ്രതിവർഷം 1500 രൂപ അനുവദിക്കുന്നതാണ് പുതിയ കെടാവിളക്ക് പദ്ധതി.
ജനങ്ങളുടെ നികുതിപ്പണം കൊണ്ടു നൽകുന്ന ഇത്തരം ആനുകൂല്യങ്ങൾ ഒരു വിഭാഗത്തിന് മാത്രമായി നിഷേധിക്കുമ്പോൾ കടുത്ത നീതി നിഷേധമാണ് നടത്തുന്നത് എന്ന് ഭരണാധികാരികൾ മനസ്സിലാക്കണം ഡീ എസ്ജെപി പറഞ്ഞു.
കേരളത്തിൽ 20 ശതമാനത്തിൽ അധികം വരുന്ന മുന്നാക്കവിഭാഗക്കാരെ അവഗണിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന രീതിക്ക് കനത്ത തിരിച്ചടി വരും തിരഞ്ഞെടുപ്പുകളിൽ കിട്ടുമെന്ന് പാർട്ടി ഓർമിപ്പിച്ചു
Discussion about this post