ഓപ്പറേഷൻ സിന്ദൂറിന്റെ തീവ്രത ലോകത്തിന് മുന്നിൽ തുറന്ന് സമ്മതിച്ച് പാകിസ്താൻഉപപ്രധാനമന്ത്രി ഇഷാഖ് ദാർ. ഇന്ത്യയുടെ വ്യോമാക്രമണത്തിന് ശേഷം സംഘർഷം ലഘൂകരിക്കാൻഅമേരിക്കയുമായി മാത്രമല്ല, സൗദി അറേബ്യയുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഉപപ്രധാനമന്ത്രി പറയുന്നു.
സൗദി രാജകുമാരൻ ഫൈസൽ ബിൻ സൽമാൻ നേരിട്ട് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്ജയശങ്കറിനെ ബന്ധപ്പെട്ട് ആക്രമണം നിർത്താനുള്ള പാകിസ്താന്റെ സന്നദ്ധത അറിയിക്കാൻകഴിയുമോ എന്ന് വ്യക്തിപരമായി അന്വേഷിച്ചുവെന്നും സൗദിയും പങ്കാളിയായെന്നും ഇഷാഖ് ദാർ പറഞ്ഞു.
പാകിസ്താൻ പ്രത്യാക്രമണം നടത്താൻ തയ്യാറെടുക്കുന്നതിനിടെയാണ് ഇന്ത്യയുടെ കൃത്യമായആക്രമണങ്ങൾ നൂർ ഖാൻ, ഷോർകോട്ട് വ്യോമതാവളങ്ങൾ ഉൾപ്പെടെയുള്ള പ്രധാന പാക് സൈനികകേന്ദ്രങ്ങളെ ലക്ഷ്യമിട്ടതെന്നും ദാർ സ്ഥിരീകരിച്ചു.
Discussion about this post