ഇറാനുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ തനിക്കും കുടുംബത്തിനും നഷ്ടമുണ്ടായെന്ന്ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പ്രസ്താവനയ്ക്കെതിരേ വൻ വിമർശനങ്ങളാണ്ഉയരുന്നത്. മകന്റെ വിവാഹം നീണ്ടു പോകുന്നുവെന്നാണ് നെതന്യാഹു പറയുന്നത്.
നിരവധിപേർ കൊല്ലപ്പെട്ടു. ഉറ്റവരുടെ വേർപാടിലാണ് കുടുംബം. വ്യക്തിപരമായ നഷ്ടങ്ങളിൽകൂടിയാണ് നാമൊക്കെയും കടന്നുപോകുന്നത്. തന്റെ കുടുംബവും അതിൽ നിന്ന് വ്യത്യസ്തമല്ല. മിസൈൽ ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ ഇത് രണ്ടാം തവണയാണ് എന്റെ മകൻഅവ്നറിന്റെ വിവാഹം മാറ്റിവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മകന്‍ അവ്‌നെറിന്റെയും പങ്കാളി അമിത് യാര്‍ദേനിയുടെയും വിവാഹംനവംബറിൽ നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാൽ ഇത് മാറ്റിവെച്ചിരുന്നു. കഴിഞ്ഞതിങ്കളാഴ്ചയായിരുന്നു നടക്കേണ്ടിയിരുന്നത്. സംഘർഷം രൂക്ഷമായഘട്ടത്തിൽ രണ്ടാം വട്ടവുംവിവാഹം മാറ്റിവെക്കുകയായിരുന്നു.
Discussion about this post