കേന്ദ്ര സർക്കാരിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ ജോലി നേടാൻ അവസരം ഒരുങ്ങുന്നു.. ജൂനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ, ജൂനിയർ ട്രാൻസ്‌ലേഷൻ ഓഫീസർ, ജൂനിയർ ട്രാൻസ്‌ലേറ്റർ, സീനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ, സീനിയർ ട്രാൻസ്‌ലേറ്റർ, സബ് ഇൻസ്പെക്ടർ ഹിന്ദി ട്രാൻസ്‌ലേറ്റർതസ്തികയിലേക്കാണ് സ്‌റ്റാഫ് സെലക്‌ഷൻ കമ്മീഷൻ (എസ്എസ്‌സി) അപേക്ഷക്ഷണിച്ചിരിക്കുന്നത്. ജൂൺ 26വരെ അപേക്ഷിക്കാൻ അവസരമുണ്ട്. ഓഗസ്റ്റ് 12ന് കമ്പ്യൂട്ടർഅധിഷ്ഠിത പരീക്ഷ നടക്കും.
18നും 30നും ഇടയിൽ പ്രായമുളളവരാണ് അപേക്ഷിക്കേണ്ടത്.ഇംഗ്ലീഷ്/ഹിന്ദിയിൽ ബിരുദാനന്തരബിരുദം. ബിരുദതലത്തിൽ ഇംഗ്ലീഷ്/ഹിന്ദി കംപൽസറി അല്ലെങ്കിൽ ഇലക്‌ടീവ് വിഷയമെടുത്തവർക്കുംഅപേക്ഷിക്കാം.
ട്രാൻസ്‌ലേഷൻ ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്‌സ് (ഇംഗ്ലീഷിൽ നിന്ന് ഹിന്ദിയിലേക്കും തിരിച്ചും). അല്ലെങ്കിൽ കേന്ദ്ര/സംസ്ഥാന സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ ട്രാൻസ്‌ലേഷൻജോലികളിൽ മൂന്ന് വർഷത്തെയും ജൂനിയർ ട്രാൻസ്‌ലേറ്റർക്കും സബ് ഇൻസ്പെക്ടർക്കും രണ്ട്വർഷത്തെയും പ്രവൃത്തിപരിചയമുണ്ടായിരിക്കണം. കേരളത്തിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. തിരുവനന്തപുരം, എറണാകുളം,കോഴിക്കോട്,കണ്ണൂർ, കോട്ടയം,കൊല്ലം, തൃശൂർഎന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങളുളളത്. https://ssc.gov.in എന്ന വെബ്‌സൈറ്റിൽപ്രവേശിച്ച് കൂടുതൽ വിവരങ്ങൾ മനസിലാക്കാവുന്നതാണ്.
ശമ്പളം
ജൂനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ, ജൂനിയർ ട്രാൻസ്‌ലേഷൻ ഓഫിസർ, ജൂനിയർ ട്രാൻസ്‌ലേറ്റർ: 35,400–1,12,400,
സീനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ, സീനിയർ ട്രാൻസ്‌ലേറ്റർ, സബ് ഇൻസ്പെക്ടർ: 44,900–1,42,400
Discussion about this post