ലഹരി ഉപയോഗിക്കില്ല എന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻതീരുമാനമെടുത്ത് നിർമാതാക്കളുടെ സംഘടന. സിനിമ ചിത്രീകരണ സമയത്തോ അതുമായിബന്ധപ്പെട്ട താമസിക്കുന്ന സ്ഥലങ്ങളിലോ ലഹരി ഉപയോഗിക്കില്ല എന്നാണ് എഴുതി നൽകേണ്ടത്. നടീനടന്മാർ അടക്കം എല്ലാവർക്കും ഇത് ബാധകമാണെന്നും സംഘടന അറിയിച്ചു.
വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിർബന്ധമാക്കിയേക്കും. ലഹരി വിരുദ്ധ ദിനമായജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തുമെന്നും നിർമാതാക്കളുടെ സംഘടന വ്യക്തമാക്കി.വേതനകരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കാനാണ് നിര്‍മാതാക്കളുടെ സംഘടനഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
മലയാള സിനിമ മേഖലയിൽ ജോലി ചെയ്യണമെങ്കിൽ ചിത്രീകരണ വേളയിലോ അതുമായിബന്ധപ്പെട്ട് താമസിക്കുന്ന സഥലത്തോ ലഹരി ഉപയോഗിക്കില്ലെന്ന് എല്ലാവരും സത്യവാങ്മൂലംനൽകേണ്ടി വരും
Discussion about this post