കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ വീണ്ടും വിദേശ പര്യടനത്തിന്ഒരുങ്ങുന്നു. വിദേശകാര്യ പാർലമെന്ററി സമിതി അദ്ധ്യക്ഷനെന്ന നിലയിലാണ് നിലയിലാണ് പര്യടനം. യുകെ, റഷ്യ തുടങ്ങിയ രാജ്യങ്ങൾ ശശി തരൂർ സന്ദർശിക്കും.
രണ്ടാഴ്ചയോളം നീളുന്നതാണ് പര്യടനം. നയതന്ത്രതല കൂടിക്കാഴ്ചകളും അജണ്ടയിൽഉൾപ്പെടുത്തിയിട്ടുണ്ട്. പാർട്ടി അറിയാതെയാണ് തരൂരിന്റെ യാത്ര. ഇതുവരെയും കോൺഗ്രസ്നേതൃത്വത്തോട് അനുമതി തേടിയിട്ടില്ലെന്നാണ് വിവരം.
അതേ സമയം, ശശി തരൂരിന്‍റെ പ്രതിഷേധ നിലപാടില്‍ മറ്റ് നേതാക്കൾ പരസ്യ പ്രസ്താവനകള്‍നടത്തുന്നത് ഹൈക്കമാന്‍ഡ് വിലക്കി.
Discussion about this post