ഇംഗ്ലണ്ട് – ഇന്ത്യ ആദ്യ ടെസ്റ്റ് മികച്ച രീതിയിൽ മുമ്പോട്ട് പോവുകയാണ്. സീനിയർ താരങ്ങളുടെ അഭാവം അറിയിക്കാതെ ഉത്തരവാദിത്വം ഏറ്റെടുത്ത യുവതാരങ്ങളുടെ കരുത്തിൽ ഇന്ത്യ ആദ്യ ദിവസം അവസാനിച്ചപ്പോൾ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 359 റണ്‍സെടുത്തിട്ടുണ്ട്. യശസ്വി ജയ്‌സ്വാള്‍ (101), ശുഭ്മാന്‍ ഗില്‍ (പുറത്താവാതെ 127) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. 42 റൺസെടുത്ത കെ എൽ രാഹുൽ മികവ് കാണിച്ചപ്പോൾ 65 റൺസുമായി ഉപനായകൻ ഋഷഭ് പന്ത് ഗില്ലിന് കൂട്ടായി നിൽക്കുകയാണ്.
രാഹുലും റൺ ഒന്നും എടുക്കാതെ സൈ സുദർശനും പുറത്തായ ശേഷം ജയ്‌സ്വാള്‍- ഗിൽ സഖ്യമാണ് ഇന്ത്യയെ രക്ഷിച്ചത്. ഇരുവരും നല്ല ഷോട്ടുകൾ കളിച്ചു മുന്നേറി. ഒരുപാട് അവസരങ്ങൾ ഒന്നും ഇംഗ്ലണ്ടിന് കിട്ടി ഇല്ലെങ്കിലും പല സന്ദർഭങ്ങളിലും റൺ ഔട്ട് ആകാതെ ഇരുവരും രക്ഷപ്പെടുക ആയിരുന്നു. ഇല്ലാത്ത റൺസിനായി ഓടി ഇവർക്ക് പണി കിട്ടേണ്ടത് ആയിരുന്നു പലവട്ടം.
ഇത്തരത്തിൽ ഭാഗ്യം കൊണ്ട് രക്ഷപെട്ട ജയ്സ്വാൾ ഗില്ലിനോട് നടത്തിയ സംഭാഷണം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തിയിരിക്കുകയാണ്. വാക്കുകൾ ഇങ്ങനെ- “എന്‍റെ സ്വഭാവം വെച്ച് ഞാന്‍ ഷോട്ട് കളിച്ചശേഷം അതിവേഗ സിംഗിളിനായി ക്രീസ് വിട്ടിറങ്ങും. റണ്‍ ഓടേണ്ടങ്കില്‍ ഉറക്കെ നോ പറയണം ”
എന്തായാലും സെഞ്ചുറി നേടിയ ശേഷം ജയ്സ്വാൾ മടങ്ങിയെങ്കിലും പന്ത് ക്രിസിൽ എത്തിയതോടെ സ്കോർ ബോർഡ് വീണ്ടും കുതിച്ചു.
#indiancricket #indiavsengland #jaiswal #gill
Discussion about this post