കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരെ താക്കീതുമായി ഹൈക്കമാന്‍ഡ്. തരൂര്‍ ലക്ഷ്മണ രേഖ ലംഘിക്കരുതെന്ന് പറഞ്ഞ എഐസിസിജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ മുന്നറിപ്പ് നൽകി. ലംഘിച്ചാല്‍ നടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് അഭിപ്രായ സ്വാതന്ത്ര്യമുള്ള പാര്‍ട്ടിയാണ് എന്നും കെ സിവേണുഗോപാല്‍ പറഞ്ഞു. ശശി തരൂരിന്റെ ചില പ്രസ്താവനകള്‍ പാര്‍ട്ടിയെ വെട്ടിലാക്കിയതിന് പിന്നാലെയാണ് താക്കീത്.
കോണ്‍ഗ്രസ് അഭിപ്രായ സ്വാതന്ത്ര്യമുള്ള പാര്‍ട്ടിയാണ്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ 52 വെട്ട്വെട്ടുന്ന പാര്‍ട്ടിയല്ല. ലക്ഷ്മണ രേഖ ലംഘിച്ചാല്‍ നടപടി എടുക്കുമെന്നും കെ സി വേണുഗോപാല്‍ഓര്‍മ്മിപ്പിച്ചു. ശശി തരൂര്‍ ഇന്നലെ റഷ്യയിലേയ്ക്ക് പോയിരുന്നു. ഇനി റഷ്യയില്‍ നിന്ന് തിരിച്ചെത്തിയശേഷമായിരിക്കും തരൂര്‍-കോണ്‍ഗ്രസ് കൂടിക്കാഴ്ചക്ക് സാധ്യത.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ പോളിംഗ് ദിവസം തരൂര്‍ നടത്തിയ ചില പ്രസ്താവനകള്‍കോണ്‍ഗ്രസില്‍ അതൃപ്തി സൃഷ്ടിച്ചിരുന്നു. നിലമ്പൂരിലേക്ക് തന്നെ ആരും ക്ഷണിച്ചില്ലെന്നുംമിസ്‌കോള്‍ പോലും ലഭിച്ചില്ലെന്നായിരുന്നു നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ദിവസം ശശി തരൂരിന്റെപ്രതികരണം.
Discussion about this post