മെയ്‌ഡേ സന്ദേശം നൽകി നെഞ്ചിടിപ്പേകിയ ഇന്‍ഡിഗോ വിമാനം സുരക്ഷിതമായി ബംഗളൂരുവില്‍അടിയന്തര ലാന്‍ഡിങ് നടത്തി. യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.ഇന്ധനം കുറവായതിനെത്തുടര്‍ന്നാണ് പൈലറ്റ് മെയ്‌ഡേ സന്ദേശം നൽകിയതെന്നാണ് വിവരം.
ഗുവാഹാട്ടി-ചെന്നൈ വിമാനമാണ് ബംഗളൂരുവില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്.
വ്യാഴാഴ്ച വൈകുന്നേരം 4:40ന് ഗുവാഹാട്ടിയില്‍ നിന്ന് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം രാത്രി7:45ഓടെ ചെന്നൈയില്‍ ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും, ലാന്‍ഡിംഗ് ഗിയര്‍ റണ്‍വേയില്‍ സ്പര്‍ശിച്ചതിന്ശേഷം വീണ്ടും പറന്നുയര്‍ന്നു. തുടര്‍ന്ന് ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് ഏകദേശം 35 മൈല്‍ അകലെ വെച്ച് ക്യാപ്റ്റന്‍ ഒരു ‘മെയ്‌ഡേ’ കോള്‍ നടത്തിയെന്നാണ് റിപ്പോർട്ട്.
കപ്പലോ വിമാനമോ അപകടത്തില്‍പ്പെടുമ്പോഴോ അടിയന്തരസഹായം ആവശ്യമുള്ള ഘട്ടങ്ങളിലോനല്‍കുന്ന റേഡിയോ സന്ദേശത്തെയാണ് വ്യോമയാനരംഗത്തും സമുദ്ര ഗതാഗതമേഖലയിലും’മെയ്‌ഡേ‘ എന്ന് വിളിക്കുന്നത്.
Discussion about this post