സിപിഎം ആക്രമണത്തിൽ പരിക്കേറ്റ എബിവിപി നേതാക്കളെ മുതിർന്ന ബിജെപി നേതാക്കളായ വി മുരളീധരനും കുമ്മനം രാജശേഖരനും ആശുപത്രിയിൽ സന്ദർശിച്ചു. എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു.ഈശ്വരപ്രസാദ്, പാറശാല നഗർ സെക്രട്ടറി അഭിഷേക് എന്നിവരാണ് സിപിഎം പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. എബിവിപിയുടെ പോരാട്ടങ്ങൾക്ക് ശക്തമായ പിന്തുണ അറിയിക്കുന്നതായി വി മുരളീധരൻ ആശുപത്രി സന്ദർശനത്തെ കുറിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി.
വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം,
സിപിഎം ഗുണ്ടകളുടെ ആക്രമണത്തിൽ സാരമായി പരുക്കേറ്റ എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു.ഈശ്വരപ്രസാദ്, പാറശാല നഗർ സെക്രട്ടറി അഭിഷേക് എന്നിവരെ ശ്രീ കുമ്മനം രാജശേഖരനൊപ്പം ആശുപത്രിയിൽ എത്തി കണ്ടു.
പിഎം ശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പുവയ്ക്കുക എന്ന ആവശ്യമുയർത്തി എബിവിപി നടത്തി വരുന്ന സമരങ്ങളെ ഇരുട്ടിന്റെ മറവിൽ എസ്എഫ്ഐ/ ഡിവൈഎഫ്ഐ ഗുണ്ടകളെ ഉപയോഗിച്ച് അടിച്ചമർത്താം എന്നത് വ്യാമോഹം മാത്രമാണ്.
എബിവിപിയുടെ വിദ്യാർത്ഥി അവകാശ പോരാട്ടങ്ങൾക്ക് പൂർണ പിന്തുണ അറിയിക്കുന്നു.
Discussion about this post