വാഷിംഗ്ടൺ : ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതിനെ ‘ബുൾസൈ’ എന്ന് വിശേഷിപ്പിച്ച് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാന്റെ ആണവ കേന്ദ്രങ്ങൾ സ്മാരക നാശനഷ്ടങ്ങളാക്കി മാറ്റിയെന്നും ട്രംപ് പ്രസ്താവിച്ചു. ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ എന്നീ ആണവ കേന്ദ്രങ്ങൾക്ക് കനത്ത നാശനഷ്ടം സൃഷ്ടിക്കാൻ അമേരിക്കൻ ആക്രമണത്തിനായി എന്നും ട്രംപ് വ്യക്തമാക്കി.
ഇറാൻ-ഇസ്രായേൽ സംഘർഷത്തിൽ യുഎസ് നടത്തിയ ആദ്യത്തെ സൈനിക ഇടപെടൽ ആയിരുന്നു ഇന്നലെ നടന്നത്. ഇറാന്റെ ഏറ്റവും വലിയ നാശനഷ്ടം ഭൂനിരപ്പിന് വളരെ താഴെയാണ് സംഭവിച്ചത് എന്ന് ട്രംപ് അറിയിച്ചു. അതിന്റെ മേൽക്കൂര പോലും ഭൂനിരപ്പിന് വളരെ താഴെയാണ്, തീജ്വാലയിൽ നിന്ന് പൂർണ്ണമായും സംരക്ഷിക്കപ്പെട്ടിരിക്കുന്ന രീതിയിലായിരുന്നു നിർമ്മാണം. പക്ഷേ അമേരിക്കൻ ആക്രമണത്തിൽ അത് പൂർണമായും നശിച്ചിരിക്കുന്നു. ഉപഗ്രഹ ചിത്രങ്ങൾ കാണിക്കുന്നത് പോലെ ഇറാനിലെ എല്ലാ ആണവ കേന്ദ്രങ്ങൾക്കും സ്മാരക നാശനഷ്ടങ്ങൾ സംഭവിച്ചു. ഇല്ലാതാക്കൽ എന്നത് കൃത്യമായ ഒരു പദമാണ്! എന്നും ട്രംപ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു.
ഒരു പർവതത്തിനുള്ളിൽ ഭൂനിരപ്പിന് താഴെയായി സ്ഥിതി ചെയ്യുന്ന ഫോർഡോ ആണവ കേന്ദ്രത്തിൽ നടത്തിയ വ്യോമാക്രമണത്തിൽ യുഎസ് സൈന്യം ആറ് ജിബിയു-57 മാസിവ് ഓർഡനൻസ് പെനട്രേറ്റർ (എംഒപി) ബോംബുകൾ ആണ് ഉപയോഗിച്ചത്. ഇറാന് കനത്ത ആഘാതം നൽകിയശേഷം എല്ലാ യുദ്ധവിമാനങ്ങളും സുരക്ഷിതമായി അമേരിക്കയിൽ തിരിച്ചെത്തി എന്നും ട്രംപ് അറിയിച്ചു.
Discussion about this post