ടെൽ അവീവ് : ഇറാനിലെ ആറ് പ്രധാന വ്യോമ താവളങ്ങളിൽ ഇസ്രായേൽ ആക്രമണം. ആക്രമണത്തിൽ ഇറാന്റെ 15 യുദ്ധവിമാനങ്ങൾ നശിപ്പിച്ചതായി ഐഡിഎഫ് വ്യക്തമാക്കി. ഇറാന്റെ പടിഞ്ഞാറൻ, കിഴക്കൻ, മധ്യ ഭാഗങ്ങളിലുടനീളമായുള്ള ആറ് വ്യോമ താവളങ്ങളെയാണ് ഇസ്രായേൽ ലക്ഷ്യമിട്ടത്.
റൺവേകൾ, ഭൂഗർഭ ബങ്കറുകൾ, F-14, F-5, AH-1 ഹെലികോപ്റ്ററുകൾ, ഇന്ധനം നിറയ്ക്കുന്ന വിമാനം എന്നിവയുൾപ്പെടെ തകർത്തതായി ഐഡിഎഫ് അറിയിച്ചു. ഇറാന്റെ പ്രത്യാക്രമണശേഷി ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ട് ആയിരുന്നു ഐഡിഎഫ് വ്യോമ താവളങ്ങളിൽ ആക്രമണം നടത്തിയത്. ഇറാനിയൻ വ്യോമാതിർത്തിയിൽ ഇസ്രായേലിന്റെ വ്യോമ മേധാവിത്വം വർദ്ധിപ്പിക്കാൻ കൂടിയുള്ള തയ്യാറെടുപ്പിലാണ് ഇസ്രായേൽ പ്രതിരോധ സേന.
ഇറാനിലെ കെർമൻഷയിലെ സൈനിക അടിസ്ഥാന സൗകര്യങ്ങളിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രായേൽ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഐഡിഎഫ് ഇന്റലിജൻസ് ഡയറക്ടറേറ്റ് നൽകിയ കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 15 ലധികം വ്യോമസേനാ യുദ്ധവിമാനങ്ങൾ നശിപ്പിച്ചതായി പ്രതിരോധ സേന വ്യക്തമാക്കി. ഇതോടെ ഇസ്രായേൽ-ഇറാൻ സംഘർഷം പതിനൊന്നാം ദിവസത്തിലേക്കാണ് കടന്നിരിക്കുന്നത്.
Discussion about this post