തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് മെഡിക്കൽ റിപ്പോർട്ട്. ഇന്നലെയായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കൾ അച്യുതാനന്ദനെ ആശുപത്രിയിൽ സന്ദർശിച്ചു.
പട്ടം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് നിലവിൽ വിഎസ് ചികിത്സയിൽ കഴിയുന്നത്.
കാർഡിയോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, നെഫ്രോളജിസ്റ്റ് ,സ്പെഷ്യലിസ്റ്റുകളുടെ വിദഗ്ദ്ധ സംഘമാണ് അച്യുതാനന്ദന് ചികിത്സ നൽകുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ കഴിഞ്ഞ ദിവസത്തേക്കാൾ നേരിയ പുരോഗതിയുള്ളതായി ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നു.
വിഎസിനെ സന്ദർശിക്കാൻ ആശുപത്രിയിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായും കൂടിക്കാഴ്ച നടത്തി. വിഎസിനെ ചികിത്സിക്കുന്ന ഡോക്ടർമാരുമായും മുഖ്യമന്ത്രി ചർച്ച നടത്തി. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേകര്‍ ഇന്ന് വിഎസിനെ ആശുപത്രിയിൽ സന്ദർശിക്കുമെന്ന് സൂചനയുണ്ട്.
Discussion about this post