പതിനാല് വയസുകാരിയായ പെൺകുട്ടി 7 മാസം ഗർഭിണിയായ സംഭവത്തിൽ കടയ്ക്കൽ സ്വദേശിയായ 19 കാരൻ അറസ്റ്റിൽ. പെൺകുട്ടിക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ എത്തിച്ചു പരിശോധിച്ചപ്പോഴാണ് ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. സംഭവത്തിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
ഇപ്പോൾ മാതാവിന്റെ സംരക്ഷണയിലുള്ള പെൺകുട്ടിയെ വൈകാതെ ശിശുക്ഷേമ സമിതിയിലേക്ക് കൈമാറും. പ്രതിയെ കോടതിയിൽ ഹാജരാക്കും.










