തിരുവനന്തപുരം : നിലമ്പൂർ നിയമസഭാ തിരഞ്ഞെടുപ്പിൽ 11077 വോട്ടുകൾക്ക് തോറ്റ സിപിഎം സ്ഥാനാർത്ഥി എം സ്വരാജിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം. ഉപന്യാസം വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമിയുടെ എൻഡോവ്മെന്റ് അവാർഡാണ് സ്വരാജിന് നൽകിയിരിക്കുന്നത്. എം സ്വരാജ് രചിച്ച ‘പൂക്കളുടെ പുസ്തകം’ എന്ന ഉപന്യാസം ആണ് പുരസ്കാര നേട്ടത്തിന് അർഹമായിരിക്കുന്നത്.
ഡിവൈഎഫ്‌ഐ മുഖമാസിക യുവധാരയുടെ എഡിറ്റർ പദവിയിലൂടെ ആയിരുന്നു എം സ്വരാജ് സാഹിത്യരംഗത്ത് ചുവടുറപ്പിച്ചിരുന്നത്. ആനുകാലികങ്ങളിലും പത്രങ്ങളിലുമുൾപ്പെടെ നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. ദേശാഭിമാനി റസിഡന്റ് എഡിറ്ററായി പത്രപ്രവർത്തനമേഖലയിലും പ്രവർത്തിച്ചിട്ടുണ്ട്. പൂക്കളുടെ പുസ്‌തകം, മരണം കാത്ത് ദൈവങ്ങൾ എന്നീ പുസ്തകങ്ങളും കവിതകളും യാത്രാവിവരണങ്ങളും രചിച്ചിട്ടുണ്ട്.
Discussion about this post