തിരുവനന്തപുരം:പി പി മുകുന്ദന് പാര്‍ട്ടിയ്ക്കെതിരായി മത്സരിക്കുമെന്ന് കരുതുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. പി.പി മുകുന്ദന് ഉള്‍പ്പടെ പാര്‍ട്ടി വിട്ടവരെ തിരിച്ച് സ്വാഗതം ചെയ്തിരുന്നുവെന്നും കുമ്മനം മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
കേരള കോണ്‍ഗ്രസ് എം ചെയര്മാന് കെ.എം. മാണിയുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെ. ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വെറും ഊഹാപോഹങ്ങള്‍ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.
എന്‍ഡിഎയുടെ നയങ്ങളോട് യോജിക്കുന്ന ആരുമായും ചര്‍ച്ചയ്ക്ക് തയാറാണെന്നും കുമ്മനം വ്യക്തമാക്കി. കെ.എം. മാണിയെ ബിജെപിയുമായുള്ള സഖ്യത്തിന് ബി.ജെ.പി സ്വാഗതം ചെയ്തിരുന്നു.
Discussion about this post