മലപ്പുറം: മലപ്പുറത്ത് ബിജെപി സ്ഥാനാര്‍ത്ഥിയാകുന്നത് തങ്ങള്‍ കുടുംബത്തിലെ അംഗം. ബാദുഷ തങ്ങളാണ് ലീഗിന്റെ തട്ടകവും പാണക്കാട് തങ്ങള്‍ കുടുംബത്തിന്റെ മണ്ഡലവുമായ മലപ്പുറത്ത് ബിജെപി സ്ഥാനാര്‍ത്ഥിയാകുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായാണു തങ്ങള്‍ കുടുബത്തിലെ ഒരംഗം ബിജെപി. സ്ഥാനാര്‍ത്ഥിയാകുന്നത്. ഇത് ദേശീയ തലത്തിലും ബിജെപി ചര്‍ച്ചയാക്കും. പ്രവാചകനായ മുഹമ്മദ് നബിയുടെ പിന്മുറക്കാരായി അറിയപ്പെടുന്ന തങ്ങള്‍ കുടുംബത്തിലെ ഒരാള്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുന്നത് മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ ബിജെപിയ്ക്ക് കൂടുതല്‍ സ്വീകാര്യതയുണ്ടാകാന്‍ സഹായിക്കും.
താനൂര്‍ പനങ്ങാട്ടൂര്‍ കണ്ണന്തളി സ്വദേശിയായ ബാദുഷ തങ്ങള്‍ ന്യൂനപക്ഷമോര്‍ച്ച മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് കൂടിയാണ്. ബിജെപിയെ ഹിന്ദു പാര്‍ട്ടിയായി ചിത്രീകരിക്കുന്നതിനെ എതിര്‍ത്ത ബാദുഷ മേല്‍ത്തട്ടിലെ നിര്‍ദ്ദേശം അംഗീകരിക്കുകയാണ് താന്‍ ചെയ്തതെന്നു സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് പറഞ്ഞു.
2002 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ താനൂര്‍ മണ്ഡലത്തില്‍നിന്നും ജനകീയ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബാദുഷ തങ്ങള്‍ പിന്നീടാണ് ബിജെപിയിലേക്കെത്തിയത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി. പ്രതിനിധിയായി താനൂര്‍ പഞ്ചായത്തില്‍ മത്സരിച്ചു.
ബിജെപി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിച്ച കേരളാ വിമോചനയാത്രയില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ബാദുഷ തങ്ങള്‍ അംഗമായിരുന്നു.
Discussion about this post