തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് മത്സരിയ്ക്കേണ്ടെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നെന്ന് സി.പി.എം നേതാവ് എം.എം ലോറന്‍സ്. എന്നാല്‍ പാര്‍ട്ടി തീരുമാനം എന്തായാലും അംഗീകിരയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തനിയ്ക്കെതിരെ വിമര്‍ശനം ഉയര്‍ന്നെന്ന വാര്‍ത്ത ലോറന്‍സ് നിഷേധിച്ചു. അച്ചടക്ക നടപടിയെക്കുറിച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സൂചിപ്പിച്ചെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന സെക്രട്ടേറിയറ്റില്‍ വി.എസിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ എം.എം ലോറന്‍സ് എതിര്‍ത്തിരുന്നു. ലോറന്‍സിന് പുറമെ പി.മോഹനന്, എന്‍.ആര് ബാലന് എന്നിവരും വി.എസിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ത്തിരുന്നു.
Discussion about this post