ഹൈദരാബാദ് : പണത്തിനായി സ്വന്തം ലൈംഗിക വീഡിയോകൾ ഇന്റർനെറ്റിലൂടെ ലൈവ് സ്ട്രീം ചെയ്ത ദമ്പതികൾ അറസ്റ്റിൽ. ഹൈദരാബാദിലെ ആംബർപേട്ട് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മല്ലികാർജുന നഗറിലെ വീട്ടിൽ നിന്ന് ലൈവ് സെക്സ് വീഡിയോകൾ സോഷ്യൽ മീഡിയ വെബ്‌സൈറ്റിൽ സ്ട്രീം ചെയ്തതിനാണ് ഭാര്യയും ഭർത്താവും അറസ്റ്റിലായത്. നരേഷ് കുമാർ, പല്ലവി എന്നീ ദമ്പതികളാണ് അറസ്റ്റിലായിട്ടുള്ളത്.
അഞ്ച് മിനിറ്റിന് 1,000 രൂപ എന്ന നിരക്കിൽ ആയിരുന്നു ഇവർ സ്വന്തം ലൈംഗിക വീഡിയോകൾ തൽസമയം സ്ട്രീമിംഗ് നടത്തിയിരുന്നത്. വീഡിയോകളിൽ ഇവർ മാസ്കുകൾ ഉപയോഗിച്ചായിരുന്നു പ്രത്യക്ഷപ്പെട്ടിരുന്നത്. പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നത്. ഗാഡ്‌ജെറ്റുകൾ, മാസ്കുകൾ, ലൈവ് സ്ട്രീമിംഗ് ഉപകരണങ്ങൾ എന്നിവ പോലീസ് പിടിച്ചെടുത്തു.
അറസ്റ്റിനുശേഷം പ്രതികളെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ഹൈദരാബാദിൽ കാർ ഡ്രൈവറായി ജോലി ചെയ്യുന്ന വ്യക്തിയാണ് നരേഷ്. എളുപ്പത്തിൽ പണം സമ്പാദിക്കാനുള്ള ഒരു മാർഗമായാണ് ഈ പ്രവൃത്തിയിൽ ഏർപ്പെട്ടതെന്ന് ദമ്പതികൾ പോലീസിനോട് സമ്മതിച്ചു.
വിവരസാങ്കേതികവിദ്യ (ഐടി) നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം ദമ്പതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് വ്യക്തമാക്കി.









Discussion about this post