പാകിസ്താനിൽ സൈനികവാഹനത്തിന് നേരെയുണ്ടായ ചാവേറാക്രമണത്തിൽ 13 മരണം. ഖൈബർ പഖ്തൂൺഖ പ്രവശ്യയിലാണ് ആക്രമണമുണ്ടായത്. പ്രവശ്യയിലെ വടക്കൻ വസീറിസ്ഥാൻ ജില്ലയിലൂടെ കടന്നുപോവുകയായിരുന്ന സൈനിക വാഹനവ്യൂഹത്തിലേക്ക് ഒരു ചാവേർ സ്‌ഫോടകവസ്തുക്കൾ നിറച്ച വാഹനം ഇടിച്ചുകയറ്റുകയായിരുന്നു.
സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പാക് താലിബാൻ രംഗത്തെത്തിയിട്ടുണ്ട്. ആക്രമണത്തിൽ തദ്ദേശ സ്വയംഭരണ ഉദ്യോഗസ്ഥരും സാധാരണക്കാരും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ആറ് കുട്ടികൾക്ക് പരിക്കേൽക്കുകയും സ്‌ഫോടനത്തിൽ രണ്ട് വീടുകളുടെ മേൽക്കൂര തകർക്കുകയും ചെയ്തു, പരിക്കേറ്റ നാല് സൈനികരുടെ നില ഗുരുതരമാണെന്നാണ് വിവരം.
പാകിസ്താൻ താലിബാന്റെ ഒരു വിഭാഗമായ ഹാഫിസ് ഗുൽ ബഹാദൂർ സായുധ സംഘത്തിന്റെ ചാവേർ ബോംബർ വിഭാഗമാണ് ആക്രമണം ഏറ്റെടുത്തത്. ഈ വർഷം തുടക്കം മുതൽ ഖൈബർ പഖ്തൂൺഖ്വയിലും ബലൂചിസ്ഥാനിലും സർക്കാരിനെതിരെ പോരാടുന്ന സായുധ സംഘങ്ങൾ നടത്തിയ ആക്രമണങ്ങളിൽ ഏകദേശം 290 പേർ കൊല്ലപ്പെട്ടിട്ടുണ്ട്, അവരിൽ ഭൂരിഭാഗവും സുരക്ഷാ ഉദ്യോഗസ്ഥരാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
Discussion about this post