2024-ൽ ബാർബഡോസിലെ ബ്രിഡ്ജ്ടൗണിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ടി20 ലോകകപ്പ് ഫൈനലിൽ 59 പന്തിൽ നിന്ന് 76 റൺസ് നേടിയാണ് വിരാട് കോഹ്‌ലി ഇന്ത്യയുടെ കിരീട വിജയത്തിൽ നിർണായക ശക്തിയയാത്. കൃത്യം ഒരു വർഷം മുമ്പ് ജൂൺ 29 നാണ് ഇന്ത്യ സൗത്താഫ്രിക്കയെ ഏഴ് റൺസിന് പരാജയപ്പെടുത്തി അവരുടെ 11 വർഷത്തെ ഐസിസി കിരീട വരൾച്ചയ്ക്ക് അറുതി വരുത്തിയത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഫൈനലിന് മുമ്പ് റൺ നേടാൻ പാടുപെട്ടിരുന്ന കോഹ്‌ലി എന്തായാലും അന്ന് നിർണായകമായ അർദ്ധസെഞ്ച്വറി നേടി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ബോർഡിൽ 176-7 എന്ന സ്കോർ നേടിയപ്പോൾ അവിടെ തിളങ്ങിയത് കോഹ്‌ലി ആയിരുന്നു. അതേസമയം ഫൈനലിൽ 59 പന്തിൽ 76 റൺസ് നേടിയ കോഹ്‌ലിയെ കളിയിലെ താരമായി തിരഞ്ഞെടുത്തെങ്കിലും മുൻ ഇന്ത്യൻ ബാറ്റ്‌സ്മാൻ സഞ്ജയ് മഞ്ജരേക്കർ ഈ തീരുമാനത്തോട് വിയോജിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, കളിയിലെ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം ബൗളർമാരിൽ ഒരാൾക്ക് ലഭിക്കേണ്ടതായിരുന്നു എന്ന് ആണ്. അദ്ദേഹം ഇങ്ങനെ പറഞ്ഞു:
“ഇന്ത്യ തോൽക്കുന്ന അവസ്ഥയിലായിരുന്നു നിന്നത്. 90 ശതമാനം വിജയസാധ്യതകളും (ദക്ഷിണാഫ്രിക്കയ്ക്ക്). 128 എന്ന സ്ട്രൈക്ക് റേറ്റോടെ ഇന്നിംഗ്‌സിന്റെ അവസാനം വരെ കളിച്ച കോഹ്‌ലിയെ രക്ഷിച്ചത് കളിയിലെ ഫലമായിരുന്നു. അതിനാൽ തന്നെ എന്റെ കളിയിലെ താരം ഒരു ബൗളറാകുമായിരുന്നു, കാരണം അവർ ആണ് ഇന്ത്യയെ ജയിപ്പിച്ചത്”
“കോഹ്‌ലിയുടെ ഇന്നിംഗ്സ് കാരണം അപകടകാരിയായ ബാറ്റ്‌സ്മാനായ ഹാർദിക്കിന് കിട്ടിയത് 2 പന്തുകൾ മാത്രമാണ്. എന്തായാലും മത്സരം ജയിപ്പിച്ചത് ബോളർമാർ തന്നെയാണെന്ന് പറയാം.”
കുറച്ചധികം നാളുകളായി കോഹ്‌ലിയെ സ്ഥിരമായി കളിയാക്കാറുള്ള മഞ്ജരേക്കറുടെ അഭിപ്രായം കാര്യമാക്കേണ്ട എന്നാണ് കോഹ്‌ലി ഫാൻസിന്റെ അഭിപ്രായം.
Discussion about this post