മണിപ്പൂരിൽ സ്ഥിതിഗതികൾ ശാന്തമാകുന്നുവെന്ന് റിപ്പോർട്ടുകൾ. രാഷ്ട്രപതി ദ്രൗപതി മുർമു മണിപ്പൂരിന്റെ ഭരണം ഏറ്റെടുത്തതിന് പിന്നാലെയാണ് സംസ്ഥാനത്ത് അക്രമസംഭവങ്ങളുടെ എണ്ണം കുറഞ്ഞതും കലാപങ്ങൾക്ക് അയവുവന്നതുമെന്നാണ് റിപ്പോർട്ടുകൾ. മണിപ്പൂരിൽ കുറ്റകൃത്യങ്ങൾ എണ്ണം കുറയുന്നതും അക്രമസംഭവങ്ങളിൽ ആളുകൾ കൊല്ലപ്പെടുന്നതും ആളുകൾക്ക് പരിക്കേൽക്കുന്നതും വംശീയ ആക്രമമണങ്ങളും കുത്തനെ കുറഞ്ഞിട്ടുണ്ട്. ആയുധങ്ങളും ലഹരിക്കടത്തും പിടികൂടുന്നതിലും കുറവുണ്ടെന്നാണ് വിവരം.
ഈ കഴിഞ്ഞ ഫെബ്രുവരിയിലാണ് മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. മെയ്തി-കുക്കി വിഭാഗങ്ങൾ തമ്മിലുള്ള കലാപമാണ് മണിപ്പൂരിന്റെ ക്രമസമാധാന നില തകർത്തത്. ഇതിന് പിന്നാലെ ബിരേൻ സിങ്ങ് സർക്കാരിനെ മാറ്റി കേന്ദ്രസർക്കാർ രാഷ്ട്രപതി ഭരണത്തിന് ശുപാർശ ചെയ്യുകയായിരുന്നു.
ഫെബ്രുവരി 13 മുതല്‍ ജൂണ്‍ 26 വരെയുള്ള സമയങ്ങളില്‍ ഒരിടത്തുപോലും തീവെപ്പോ അതിക്രമങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം ലഹരിവേട്ട വര്‍ധിച്ചിട്ടുമുണ്ട്.
Discussion about this post