പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ ഏർപ്പെടുത്തിയ നടപടികളും വിലക്കുകളും പാകിസ്താന് വിനയാകുന്നു. നിലവിൽ ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി ഇന്ത്യ ഏർപ്പെടുത്തിയ കപ്പൽ വിലക്കിൽ ഉഴലുകയാണ് പാകിസ്താൻ. ഇന്ത്യയിലെ തുറമുഖങ്ങളിൽ അടുക്കുന്നതിൽ നിന്ന് പാക്‌സ്താനി കപ്പലുകളെയും പാക് ചരക്കുമായി എത്തുന്നവയെയും മെയ് രണ്ടുമുതൽ വിലക്കിയിരുന്നു.
പാക് തുറമുഖങ്ങളിലേക്ക് ചരക്കുകളെത്തിക്കാൻ ഫീഡർ വെസ്സലുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ഇതു ചരക്കുനീക്കച്ചെലവും ഫീസും കൂടാനിടയാക്കി. ഇൻഷുറൻസ് ചെലവ് വർധിച്ചതും തിരിച്ചടിയാണെന്ന് റിപ്പോർട്ടിലുണ്ട്.
വിലക്കിന് മുൻപ് പാകിസ്താനും തിരിച്ചുമുള്ള ചരക്കുകൾ ഇന്ത്യൻ തുറമുഖം വഴിയായിരുന്നു കൈകാര്യം ചെയ്തിരുന്നത്. ഇന്ത്യൻ തുറമുഖങ്ങളിൽ നിന്ന് ചരക്കുമായി മദർ വെസ്സലുകൾ പാകിസ്താൻ തുറമുഖങ്ങളിൽ എത്തിയിരുന്നു. തുടർന്ന് പാകിസ്താൻ നിന്നുള്ള ചരക്കുകളും ഇതേ മദർ വെസ്സലുകൾ ഇന്ത്യൻ തുറമുഖത്ത് എത്തിച്ചശേഷമാണ് വിദേശ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോയിരുന്നത്.
Discussion about this post