ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ഗൗതം ഗംഭീർ പരിശീലകനായി ഒരു വർഷം കഴിയുമ്പോൾ, പ്പോൾ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 0-5 ന് പരാജയപ്പെട്ടാലും, അദ്ദേഹത്തിന്റെ സ്ഥാനത്തിന് ഭീഷണിയില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) വ്യക്തമാക്കി.
ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിന് ശേഷം രാഹുൽ ദ്രാവിഡ് രാജിവെച്ചപ്പോൾ കഴിഞ്ഞ വർഷം ഗംഭീർ ഔദ്യോഗികമായി ചുമതലയേറ്റു. കെകെആറിനെ ഐപിഎൽ കിരീടത്തിലേക്ക് നയിച്ചതോടെ, അദ്ദേഹത്തിന്റെ നിയമനം വ്യാപകമായി സ്വാഗതം ചെയ്യപ്പെട്ടു. എന്നാൽ ഒരു വർഷം കഴിയുമ്പോൾ ടെസ്റ്റിൽ ഗംഭീർ ഇതുവരെ ഒരു പരാജയമായിട്ടാണ് നിൽക്കുന്നത്.
അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, ടീം കളിച്ച 11 ടെസ്റ്റുകളിൽ നിന്ന് മൂന്ന് വിജയങ്ങൾ മാത്രമാണ് ടീമിന് നേടാനായത്. ഇംഗ്ലണ്ടിൽ നടക്കുന്ന അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ നിലവിൽ 0-1 ന് പിന്നിലാണ്, കൂടാതെ പരിശീലക സംഘത്തെ മാറ്റണം എന്ന ആവശ്യവും ശക്തമായി ഉയർന്നുവരുന്നു.
ഗൗതം ഗംഭീറിനെ വൈറ്റ്-ബോൾ ഫോർമാറ്റുകളിൽ നിലനിർത്തുകയും റെഡ്-ബോൾ ടീമിനെ മറ്റൊരാൾക്ക് കൈമാറുകയും ചെയ്യുന്ന സ്പ്ലിറ്റ് കോച്ചിംഗ് എന്ന ആശയമാണ് പലരും പറയുന്നത്. ഈ വർഷം ആദ്യം ബിജിടിയിൽ ഓസ്‌ട്രേലിയയോട് ഇന്ത്യ പരാജയപ്പെട്ടതിനെത്തുടർന്ന് ഈ ഓപ്ഷൻ മുന്നോട്ടുവച്ചെങ്കിലും, ബോർഡ് ഗംഭീറിനെ ഇപ്പോഴും വിശ്വസിക്കുന്നു.
“ഇപ്പോൾ, യുവ ടീമിനൊപ്പം ഗംഭീർ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. തുടക്ക സമയത്ത്, നിങ്ങൾക്ക് എപ്പോഴും ഉദ്ദേശിച്ച ഫലങ്ങൾ ലഭിക്കണമെന്നില്ല. ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും അവരുടെ സീനിയർ താരങ്ങൾ മാറി യുവതാരങ്ങൾ വന്നപ്പോൾ ബുദ്ധിമുട്ടുകൾ നേരിട്ടു. . ഇംഗ്ലണ്ടിൽ ഞങ്ങൾക്ക് ഇപ്പോഴും നാല് ടെസ്റ്റ് മത്സരങ്ങളുണ്ട്, കാര്യങ്ങൾ നേരെയാക്കാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ശേഷം, നമുക്ക് കാണാം. അദ്ദേഹത്തിന് (ഗംഭീറിന്) ബോർഡിൽ പൂർണ്ണ വിശ്വാസമുണ്ട്,” ഒരു ബിസിസിഐ ഉദ്യോഗസ്ഥൻ പറഞ്ഞു.
എന്തായാലും നിലവിൽ സ്പ്ലിറ്റ് കോച്ചിങ്ങിന് സാധ്യതകൾ ഇല്ലെന്ന് പറയാം. ഗംഭീറിന്റെ കീഴിൽ വൈറ്റ് ബോൾ ഫോർമാറ്റിൽ ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.
Discussion about this post