തിരുവനന്തപുരം : സംസ്ഥാനത്തെ കുട്ടികൾക്കായുള്ള ആരോഗ്യകിരണം പദ്ധതിയും മുടങ്ങി. ഇതോടെ കുട്ടികൾക്കുള്ള സൗജന്യ ഒ.പി ടിക്കറ്റ് സർക്കാർ ആശുപത്രികൾ നിർത്തി. നിലവിൽ നവജാത ശിശുക്കൾ മുതൽ 18 വയസു വരെയുള്ളവർക്ക് ഒരു ഒ.പി ടിക്കറ്റിന് അഞ്ച് രൂപ വീതം ആണ് സർക്കാർ ആശുപത്രികളിൽ നിന്നും ഈടാക്കുന്നത്.
കേന്ദ്രസർക്കാരിന്റെ സഹായത്തോടെ സംസ്ഥാന സർക്കാർ നടത്തിവന്നിരുന്ന പദ്ധതിയായിരുന്നു ആരോഗ്യ കിരണം പദ്ധതി. എല്ലാ കുട്ടികൾക്കും സൗജന്യ ചികിത്സ എന്നതാണ് ഈ പദ്ധതി ലക്ഷ്യമിട്ടിയിരുന്നത്. ആരോഗ്യകിരണം പദ്ധതി പ്രകാരമായിരുന്നു സർക്കാർ ആശുപത്രികളിൽ 18 വയസ്സ് വരെയുള്ളവർക്ക് ഒ.പി ടിക്കറ്റ് സൗജന്യമാക്കിയിരുന്നത്.
സർക്കാർ പണം നൽകാതെ വന്നതോടെ രണ്ടുവർഷത്തോളമായി ആരോഗ്യകിരണം പദ്ധതി മുടങ്ങിയിരിക്കുകയാണ്. 18 വയസ്സ് വരെയുള്ളവർക്ക് നൽകിവന്നിരുന്ന വിവിധ സൗജന്യ പരിശോധനകളും ഇതോടെ മുടങ്ങി. പദ്ധതി പൂർണ്ണമായും നിലച്ചതോടെയാണ് സർക്കാർ ആശുപത്രികൾ കുട്ടികളുടെ ഒ.പി ടിക്കറ്റിനും പണം ഈടാക്കാൻ ആരംഭിച്ചത്.









Discussion about this post