നിരന്തരമായ പാചക ഇന്ധന ഉപയോഗം സ്ത്രീകളുടെ തലച്ചോറിൽ പ്രതികൂല ഫലങ്ങൾ ഉണ്ടാക്കുമെന്ന് പഠനം. ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെതാണ് പഠനം. കർണാടകയിലെ ശ്രീനിവാസ്പുരമെന്ന ഗ്രാമീണ മേഖലയെ ക്രേന്ദീകരിച്ചാണ് പഠനം നടത്തിയത്. 45 വയസിന് മുകളിലുള്ള 4,100 പേരുടെ തലച്ചോറിന്റെ എംആർഐ സ്‌കാനുകൾ പരിശോധിച്ച് നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.
അടുക്കളയിൽ കൂടുതൽ കൈകാര്യം ചെയ്യുന്നതു കൊണ്ട് പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതൽ. യുഎസിലെ ചിക്കാഗോ സർവകലാശാലയിൽ നിന്നുള്ള ഗവേഷകരുടെ പഠനത്തിന്റെ ഭാഗമായിരുന്നു.
കൃത്യമായ വായുസഞ്ചാരമില്ലാത്ത ഇടത്തിൽ പാചകം ചെയ്യാനായി ഖര ഇന്ധനം ഉപയോഗിക്കുന്നത് ഓക്സൈഡുകൾ, കാർബൺ, നൈട്രജൻ, സൾഫർ, ഹെവി മെറ്റൽസ് തുടങ്ങിയ മാലിന്യങ്ങൾ വായുവിലേക്ക് പുറന്തള്ളാനും ഇത് ശ്വസിക്കുന്നത് തലച്ചോറിലെ വിവിധ പ്രവർത്തനങ്ങളെ ബാധിക്കുകയും ചെയ്യുമെന്ന് കണ്ടെത്തി. അതിൽ പ്രധാനം ഓക്സിഡേറ്റീവ് സ്ട്രെസ് ആണെന്നും ഗവേഷകർ പറയുന്നു.
ഇത് സ്ത്രീകളിൽ വൈജ്ഞാനിക വൈകല്യം, ഓർമ, യുക്തി, സംസാരം എന്നിവയെ ബാധിക്കും. ഇങ്ങനെയുള്ളവരിൽ ഡിമെൻഷ്യ, അൽഷിമേഴ്സ് രോഗങ്ങൾക്ക് സാധ്യതയും ഏറെയാണ്.
Discussion about this post