കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ തകർന്നുവീണ കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ ഒരു സ്ത്രീ മരിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ പതിനാലാം വാർഡ് കെട്ടിടം ആണ് തകർന്നു വീണത്. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്. രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്.
ബിന്ദു ആശുപത്രിയിലെ കെട്ടിടത്തിൽ കുളിക്കാൻ കയറിയ സമയത് ആയിരുന്നു അപകടം ഉണ്ടായത്.
തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ബിന്ദു കുടുങ്ങിക്കിടക്കുകയായിരുന്നു. രക്ഷാപ്രവർത്തനം വൈകി എന്ന ആരോപണം ഉയരുന്നുണ്ട്. രണ്ടര മണിക്കൂർ നേരമാണ് ബിന്ദു തകർന്ന കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടന്നത്.
മെഡിക്കൽ കോളേജ് കെട്ടിടം തകർന്നതിന് പിന്നാലെ ആരോഗ്യമന്ത്രി വീണ ജോര്‍ജ്, മന്ത്രി വാസവന്‍ എന്നിവര്‍ സംഭവ സ്ഥലത്തെത്തിയിരുന്നു. ആളൊഴിഞ്ഞ കെട്ടിടമെന്നായിരുന്നു അപകടം നടന്ന ആദ്യഘട്ടത്തിൽ മന്ത്രിമാരുടെ പ്രതികരണം. അമ്മയെ കാണാനില്ലെന്ന് മകളുടെ പരാതിയെ തുടർന്നാണ് പിന്നീട് തിരച്ചിൽ നടത്തിയത്. അപകടം നടന്ന് രണ്ടര മണിക്കൂറിനുശേഷം ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
Discussion about this post