മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ ലിങ്ക്ഡ്ഇന്നിൽ പ്രതികരണങ്ങൾ നടത്തിയെന്നാരോപിച്ച് ഉദ്യോഗാർത്ഥിക്ക് ജോലി നിഷേധിച്ച് സ്റ്റാർട്ട്അപ്പ് മുംബൈ ആസ്ഥാനമായ റിക്രൂട്ട്മെന്റ് പ്ലാറ്റ്‌ഫോം ‘ജോബി’യാണ് ഉദ്യോഗാർഥിയെ ജോലിക്ക് എടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് ജോബിയുടെ സ്ഥാപകൻ മുഹമ്മദ് അഹമ്മദ് ഭട്ടി, ലിങ്ക്ഡ്ഇന്നിൽ പങ്കുവെച്ച കുറിപ്പ് വൈറലായിക്കഴിഞ്ഞു.22 ലക്ഷം രൂപ പ്രതിവർഷ ശമ്പളമുള്ള ജോലിയാണ് ഉദ്യോഗാർത്ഥിക്ക് നഷ്ടമായത്.
ജോബിയിൽ, ജൂനിയർ ഫ്രന്റ്എൻഡ് ഡെവലപർ തസ്തികയിലേക്കായിരുന്നു അപേക്ഷ ക്ഷണിച്ചിരുന്നത്. 12,000 അപേക്ഷ ലഭിച്ചതിൽനിന്ന്, 450 അഭിമുഖങ്ങൾ നടത്തിയിട്ടും ജൂനിയർ ഫ്രന്റ്എൻഡ് ഡെവലപർ തസ്തികയിലേക്ക് യോഗ്യതയുള്ള ആളെ ലഭിച്ചില്ലെന്ന ജോബിയുടെ റെഡ്ഡിറ്റിലെ കുറിപ്പ് വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് യുവാവ് ജോലിക്കായി അപേക്ഷ നൽകുന്നത്.
പശ്ചാത്തല അന്വേഷണത്തിന് ശേഷം ഉടൻ ഓഫർ ലെറ്റർ അയക്കാമെന്ന് ഉദ്യോഗാർത്ഥിക്ക് മെയിൽ അയക്കുകയും ചെയ്തു. എന്നാൽ, ഇതിന് പിന്നാലെ ഉദ്യോഗാർഥിയുടെ പശ്ചാത്തലത്തേക്കുറിച്ച് നടത്തിയ പരിശോധനയിലാണ് ലിങ്ക്ഡ്ഇന്നിൽ നടത്തിയ പരാമർശങ്ങൾ ജോബിയുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്നാണ് ഓഫർ ലെറ്റർ അയക്കേണ്ടതില്ലെന്ന് കമ്പനി തീരുമാനിച്ചത്
Discussion about this post