ഓപ്പറേഷൻ സിന്ദൂരിന്റെ സമയത്ത് പാകിസ്താനെ ചൈന കയ്യയച്ച് സഹായിച്ചിരുന്നുവെന്ന് ഡെപ്യൂട്ടി ചീഫ് ഓഫ് ആർമി സ്റ്റാഫ് ലെഫ്. ജനറൽ രാഹുൽ ആർ സിംഗ്. ഇന്ത്യയുടെ പ്രധാന ആക്രമണവാഹകരെക്കുറിച്ച് ചൈനയിൽ നിന്ന് പാകിസ്താന് തത്സമയ വിവരങ്ങൾ ലഭിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. തുർക്കിയും ഉൾപ്പെട്ടതിനാൽ അതിർത്തിയിൽ ഇന്ത്യ മൂന്ന് ശത്രുക്കളെ നേരിട്ടതായി കരസേനാ ഡെപ്യൂട്ടി ചീഫ് പറഞ്ഞു.
പാകിസ്താൻ യുദ്ധമുഖത്തായിരുന്നു. ചൈന സാധ്യമായ എല്ലാ പിന്തുണയും നൽകി… തുർക്കിയും അത് നൽകിയ തരത്തിലുള്ള പിന്തുണ നൽകുന്നതിൽ ഒരു പ്രധാന പങ്ക് വഹിച്ചവെന്ന് അദ്ദേഹം പറഞ്ഞു. ‘ഡിജിഎംഒ തലത്തിലുള്ള ചർച്ചകൾ നടക്കുമ്പോൾ, നിങ്ങളുടെ… പ്രധാനപ്പെട്ട വെക്റ്റർ പ്രൈം ചെയ്തിട്ടുണ്ടെന്നും അത് പ്രവർത്തനത്തിന് തയ്യാറാണെന്നും ഞങ്ങൾക്കറിയാമെന്ന് പാകിസ്താൻ പറയുകയായിരുന്നു. അത് പിൻവലിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നുവെന്ന് പറഞ്ഞു. കാരണം അവർക്ക് ചൈനയിൽ നിന്ന് തത്സമയ വിവരങ്ങൾ ലഭിക്കുന്നുണ്ടായിരുന്നു-അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ അഞ്ച് വർഷത്തെ സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നത് ചൈന പാകിസ്താനെ സഹായിച്ചതിൽ അതിശയിക്കാനില്ല എന്നാണ്. പാകിസ്താന് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിലൂടെ ചൈനയ്ക്ക് തങ്ങളുടെ ആയുധങ്ങൾ പരീക്ഷിക്കാൻ കഴിയും. അത് അവർക്ക് ലഭ്യമായ ഒരു ലൈവ് ലാബ് പോലെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ അതിർത്തികളിൽ ഒരിടത്ത് (പടിഞ്ഞാറുഭാഗത്ത്) സംഘർഷം രൂപംകൊണ്ടപ്പോൾ അവിടെ മൂന്ന് എതിരാളികൾ (പാകിസ്താൻ, ചൈന, തുർക്കി) ഉണ്ടായിരുന്നു. ചൈനയും തുർക്കിയും പാകിസ്താൻ സൈന്യത്തിന് സൈനികോപകരണങ്ങളും ഡ്രോണുകളും ലഭ്യമാക്കിയെന്നും ലെഫ്. ജനറൽ രാഹുൽ ആർ. സിങ് പറഞ്ഞു. പാകിസ്താൻ ഉപയോഗിക്കുന്ന സൈനികോപകരണങ്ങളിൽ 81 ശതമാനവും ചൈനീസ് നിർമിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post