ക്വിറ്റോ: ഇക്വഡോറില്‍ ആമസോണ്‍ മഴക്കാടുകളില്‍ സൈനിക വിമാനം തകര്‍ന്നു വീണ് 22 പേര് മരിച്ചു. ഇക്വഡോര്‍ പ്രസിഡന്റ് റാഫേല്‍ കോറിയയാണ് ദുരന്തവാര്‍ത്ത സ്ഥിരീകരിച്ചത്.
19 പാരച്യൂട്ട് ഡൈവര്‍മാരും രണ്ടു പൈലറ്റുമാരും ഒരു മെക്കാനിക്കുമാണ് അപകടത്തില്‍ മരിച്ചതെന്ന് റാഫേല്‍ കോറിയ ട്വിറ്ററില്‍ കുറിച്ചു. കിഴക്കന്‍ പ്രവിശ്യയായ പസ്താസയില് പെറുവിന്റെ അതിര്‍ത്തി മേഖലയ്ക്കു സമീപത്തുകൂടി സഞ്ചരിക്കുമ്പോഴാണ് വിമാനം അപകടത്തില്‍പ്പെട്ടത്. അപകട കാരണം വ്യക്തമല്ല.
Discussion about this post