കോട്ടയം : കർക്കിടക മാസം ഹൈന്ദവർ രാമായണമാസമായാണ് ആചരിക്കുന്നത്. ഇത്തവണ രാമായണമാസം ആഘോഷിക്കാൻ കെഎസ്ആർടിസിയും ഒപ്പമുണ്ട്. കർക്കിടക മാസത്തിൽ പ്രത്യേക തീർത്ഥാടന പാക്കേജുകൾ ആണ് കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത്. നാലമ്പല തീർത്ഥാടനം ഉൾപ്പെടെയാണ് ഈ പാക്കേജിൽ ഒരുക്കിയിട്ടുള്ളത്.
കോട്ടയം ജില്ലയിലെ നാലമ്പല ക്ഷേത്രങ്ങൾ, പഞ്ചപാണ്ഡവ ക്ഷേത്രം, ആറന്മുള വള്ളസദ്യ എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് കെഎസ്ആർടിസിയുടെ തീർത്ഥാടന പാക്കേജ് ഒരുക്കിയിട്ടുള്ളത്. ഓഗസ്റ്റ് 3, 9, 10 ദിവസങ്ങളിലാണ് നാലമ്പല തീർത്ഥാടനം. രാമപുരത്തെ ശ്രീ രാമസ്വാമി ക്ഷേത്രം, കുടപ്പലം ശ്രീ ലക്ഷ്മണ സ്വാമി, അമനകര ശ്രീ ഭരത സ്വാമി, മേതിരി ശ്രീ ശത്രുഘ്നന സ്വാമി ക്ഷേത്രങ്ങളാണ് പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഒരാൾക്ക് 700 രൂപയാണ് നിരക്ക് ഈടാക്കുന്നത്.
ജൂലൈ 19 ന് രാവിലെ അഞ്ചിന് പഞ്ച പാണ്ഡവ ക്ഷേത്രത്തിലേക്കുള്ള യാത്ര ആരംഭിക്കും. മുതുകുളം പാണ്ഡവന്‍കാവ് ദുര്‍ഗാ ദേവി ക്ഷേത്രവും, കവിയൂര്‍ തൃക്കാകുടി ഗുഹാക്ഷേത്രവും പഞ്ചപാണ്ഡവർ ക്ഷേത്ര തീർത്ഥാടന പാക്കേജിൽ ഉൾപ്പെടുന്നുണ്ട്.
തൃച്ചിറ്റാറ്റ്, തൃപുലിയൂര്‍, തിരുവാറന്മുള, തിരുവന്‍വണ്ടൂര്‍, തൃക്കൊടിത്താനം തുടങ്ങിയ ക്ഷേത്രത്തിലേക്കുള്ള തീർത്ഥയാത്രയാണ് പാക്കേജിന്റെ മറ്റൊരു ആകർഷണം. കൂടാതെ ആറന്മുള വള്ളസദ്യയുടെ ചടങ്ങുകളും സദ്യയും ആസ്വദിക്കാം. 990 രൂപയാണ് കെഎസ്ആർടിസിയുടെ ഈ ഈ പ്രത്യേക പാക്കേജിന് ചിലവ് വരുന്നത്.
Discussion about this post